ആ ചിത്രത്തിലെ എക്സ് റേ വിഷന്‍ സണ്‍ഗ്ലാസ്സ് രംഗം എനിക്ക് ഒരിക്കലും മറക്കാനാവില്ല, മനോഹരിയായ നദിയയെ കാണുമ്പോഴെല്ലാം ആ രംഗം എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു; ചിത്രങ്ങള്‍ പങ്കുവെച്ച് ലെന

നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് ലെന. ഇപ്പോള്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വത്തിന്റെ ചിത്രീകരണ തിരക്കിലാണ് നടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ അടുത്ത സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നദിയ മൊയ്തുവിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് ലെന.

‘നദിയ മാം, മോഹന്‍ലാല്‍ എന്നിവര്‍ അഭിനയിച്ച ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ ചിത്രത്തിലെ എക്സ് റേ വിഷന്‍ സണ്‍ഗ്ലാസ്സ് രംഗം എനിക്ക് ഒരിക്കലും മറക്കാനാവില്ല. മനോഹരിയായ നദിയയെ കാണുമ്പോഴെല്ലാം ആ രംഗം എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു.

ഈ രാജ്ഞിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ പറയുന്ന രംഗം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?’എന്നാണ് ലെന കുറിച്ചു. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.

Vijayasree Vijayasree :