നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ലാല്‍. നടനായും, സംവിധായകനായും, നിര്‍മാതാവായും തിരക്കഥാകൃത്തായും സജീവമാണ് താരം. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ ജീന്‍ പോളും സിനിമയിലെത്തി. എന്നാല്‍ മകള്‍ മോണിക്ക സിനിമയിലേയ്ക്ക് എത്തിയിട്ടില്ല. 2018ല്‍ ആയിരുന്നു മോണിക്കയുടെ വിവാഹം.
അലനാണ് ഭര്‍ത്താവ്. ദമ്പതികള്‍ക്ക് ഒരു മകനമുണ്ട്. സിനിമാ നടന്റെ മകളാണെങ്കിലും ശരീരത്തിന് അമിത ഭാരം വെയ്ക്കുമ്ബോള്‍ കമന്റുകള്‍ക്ക് കുറവുണ്ടാകാറില്ലെന്നാണ് മോണിക്ക ലാല്‍ പറയുന്നത്. ഒപ്പം പ്രസവശേഷം ഉയര്‍ന്ന അമിതഭാരം എങ്ങനെ കുറച്ചുവെന്നതിനെ കുറിച്ചും മോണിക്ക തുറന്ന് പറഞ്ഞു.
’85 കിലോയുടെ ലുക്കുമായി നാട്ടിലെത്തിയപ്പോള്‍ ആത്മവിശ്വാസത്തിന് അല്‍പം ഇളക്കം തുടങ്ങി. കുട്ടിക്കാലം തൊട്ടേ നല്ല വണ്ണമുണ്ട്. ബ്രിട്ടനില്‍ എത്തിയപ്പോള്‍ കുറച്ചുകൂടി എന്നുമാത്രം. എന്റെ കസിനും ഞാനും ഒന്നിച്ച് കളിച്ച് വളര്‍ന്നവരാണ്. അവള്‍ മെലിഞ്ഞ പ്രകൃതമാണ്.
ബന്ധുക്കളൊക്കെ അവളെ നല്ല സുന്ദരിയാണല്ലോ എന്നൊക്കെ പറയുമ്പോള്‍ എന്നെക്കുറിച്ച് പറയാത്തതില്‍ ഉള്ളില്‍ ചെറിയ വിഷമം വരും. അങ്ങനെ കുറേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ മുറിവുകളിലേക്കാണ് എന്തൊരു വണ്ണമാ, എന്തു ഭാവിച്ചാണ്? തുടങ്ങിയ കമന്റുകള്‍ കൂടി വരും. ചെറുതായി വിഷമം തോന്നിയിരുന്നു ശേഷമാണ് വണ്ണം കുറക്കാനുള്ള തീരുമാനത്തില്‍ എത്തിയത്’
‘വണ്ണം ഞങ്ങളുടെ വീട്ടില്‍ ഒരു പ്രശ്നമേയല്ല. ചേട്ടന്‍ ജീന്‍ ഇപ്പോള്‍ വണ്ണം കുറച്ചതാണ്. ഭര്‍ത്താവ് അലന്‍ സെഞ്ച്വറിയിലെത്തിയിരുന്നു. നൂറ് കിലോയില്‍ നിന്നാണ് ഇപ്പോഴുള്ള ലുക്കില്‍ എത്തിയത്. അലന്‍ പൈലറ്റാണ്. സിനിമാ നിര്‍മാണ രംഗത്തും സജീവമാണ്. എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമില്ല. ഹാപ്പിയായി ജീവിക്കണമെന്നേയുള്ളൂ. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ല.
മറ്റെന്തിലും വലുത് എന്റെ കുടുംബമാണ്. ഭര്‍ത്താവ്, മകന്‍ ഞങ്ങളുടെ രണ്ടാളുടെയും കുടുംബം. ഫ്രണ്ട്സിനൊപ്പം പുറത്ത് പോണോ വീട്ടില്‍ ഫാമിലിക്കൊപ്പം ഇരിക്കണോ എന്നു ചോദിച്ചാല്‍ വീട് മതി എന്നേ ഞാന്‍ പറയൂ. അങ്ങനെയൊരു ഫ്രണ്ട്‌ലി മൂഡാണ് വീട്ടില്‍. ഭക്ഷണം കുറച്ചിട്ടുള്ള ഒരു പരിപാടിക്കും ഇല്ല. ജിമ്മില്‍ പല തവണ പോയിട്ടുള്ളതാണ്. പക്ഷേ പകുതിക്ക് വെച്ച് ഉപേക്ഷിക്കും’
ചേട്ടന്റെ സുഹൃത്താണ് ബോക്സിങിലേക്ക് എത്തിച്ചത്. ‘ബോക്സിങ് കൊണ്ട് മാത്രമാണ് ഒരു വര്‍ഷത്തിനുള്ളില്‍ 32 കിലോ കുറച്ചത്. നമ്മളൊരു വിദ്യ പഠിച്ച സ്ഥിതിക്ക് അത് കൂടുതല്‍ പേരില്‍ എത്തിക്കണമല്ലോ. അതിനായിട്ടാണ് കിക്ക് ബോക്സിങ് പരിശീലന സെന്റര്‍ തുടങ്ങിയത്. കിക് ബോക്സിങ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല.
പ്രാക്ടീസ് തുടങ്ങി അഞ്ച് മിനിറ്റ് കഴിയുമ്പോഴേക്കും തളരും. പക്ഷേ വിട്ടില്ല. കട്ടയ്ക്ക് പ്രാക്ടീസ് തുടര്‍ന്നു. കരാട്ടെയും തായ്കൊണ്ടയും സ്‌കൂള്‍ കാലത്ത് പഠിച്ചിട്ടുണ്ട്. ആസിഫ് അലി, അപര്‍ണ ബാലമുരളി, അരുണ്‍ കുര്യന്‍, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍ എന്നിവരൊക്കെ ഞങ്ങള്‍ക്കൊപ്പം ജോയിന്‍ ചെയ്തവരാണ്. സുപ്രിയ മേനോന് എന്റെ ഹെഡ് കോച്ച് ജോഫില്‍ ചേട്ടന്‍ വീട്ടില്‍ പോയി ട്രെയിനിങ് കൊടുക്കുന്നുണ്ടായിരുന്നു.’