ഖുഷ്ബുവിന് കോവിഡ് പോസിറ്റീവ്; ട്വിറ്ററിലൂടെ വിവരം അറിയിച്ച് നടി

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഖുഷ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും.

ഇപ്പോഴിതാ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. താരം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. നിലവില്‍ വീട്ടില്‍ ക്വാറന്റൈനിലാണ് താരം. ഒറ്റയ്ക്കിരിക്കുന്നത് ഏറെ വെറുക്കുന്നുണ്ട് എങ്കിലും അടുത്ത അഞ്ച് ദിവസത്തേയ്ക്ക് താന്‍ ക്വാറന്റൈനില്‍ ആണെന്നും നടി വ്യക്തമാക്കി.

ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ശോഭന തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്സിന്‍ എടുത്തതില്‍ സന്തോഷിക്കുന്നുവെന്നും നടി കുറിക്കുന്നു. ഈ വകഭേദം കൊവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന കുറിച്ചു.

ലോകം മാന്ത്രികമായി ഉറങ്ങുമ്പോള്‍ ! മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോണ്‍ ബാധിച്ചു. സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങള്‍, അതിനെ തുടര്‍ന്ന് ചെറിയ തൊണ്ടവേദനയും. അത് ആദ്യ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് വാക്സിനുകളും എടുത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ഇത് രോഗത്തെ 85 ശതമാനം പുരോഗതിയില്‍ നിന്ന് തടയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ വാക്സിന്‍ സ്വീകരിച്ചില്ലെങ്കില്‍ എത്രയും വേഗം എടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നാണ് ശോഭന കുറിച്ചത്.

Vijayasree Vijayasree :