മോളിവുഡിലെ ആദ്യത്തെ ഹിറ്റ് മേക്കര്‍, നിരവധി ഇതിഹാസങ്ങളെ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ വ്യക്തി; കുഞ്ചാക്കോയുടെ ഓര്‍മദിനത്തില്‍ കുറിപ്പുമായി ചാക്കോച്ചന്‍

മലയാള സിനിമയുടെ ചരിത്രത്തില്‍ മറക്കാനാകാത്ത വ്യക്തിയാണ് ‘കുഞ്ചാക്കോ’. ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും മലയാളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോയായ ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകനുമായ വ്യക്തിയാണ് അദ്ദേഹം. വെള്ളിനക്ഷത്രം എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോ സിനിമ നിര്‍മ്മാണ മേഖലയിലേക്ക് വരുന്നത്.

തുടര്‍ന്ന് മലയാളത്തിലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ സിനിമയായ ജീവിതനൗക ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. 1960ല്‍ ഉമ്മ എന്ന സിനിമയിലൂടെ സംവിധാന മേഖലയിലേക്കും അദ്ദേഹം കാല്‍വെച്ചു. കണ്ണപ്പനുണ്ണി എന്ന സിഎന്‍മയാണ് അദ്ദേഹം അവസാനമായി നിര്‍മ്മിച്ചത്. ഇന്നിതാ കുഞ്ചാക്കോയുടെ ഓര്‍മദിനത്തില്‍ അദ്ദേഹത്തെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കൊച്ചുമകനും നടനുമായ കുഞ്ചാക്കോ ബോബന്‍. ഫേസ്ബുക്കിലൂടെയാണ് താരം കുറിപ്പ് പങ്കുവെച്ചത്.

കുഞ്ചാക്കോ ബോബന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം;

ഇതിഹാസത്തെ അനുസ്മരിക്കുന്നു, ധീരനായ ദീര്‍ഘവീക്ഷണമുള്ള, കലയെ സ്‌നേഹിക്കുകയും മലയാള സിനിമാ വ്യവസായത്തിന് സ്വന്തം നാട്ടില്‍ അഭിവൃദ്ധിപ്രാപിക്കാന്‍ അടിത്തറപാകിയ പ്രതിഭ. മോളിവുഡിലെ ആദ്യത്തെ ഹിറ്റ് മേക്കര്‍, നിരവധി ഇതിഹാസങ്ങളെ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തി. ഉദയ ലെഗസിയുടെ ഫ്‌ലാഗ്ഷിപ്പ് ഉയര്‍ത്തുന്നതില്‍ അഭിമാനിക്കുന്നു, ദൈവാനുഗ്രഹവും നിങ്ങളുടെ അനുഗ്രഹങ്ങളും കൊണ്ട് കൂടുതല്‍ കാലാതീതമായ നിരവധി സിനിമകള്‍ക്ക് അവസരമൊരുക്കാന്‍ എനിക്ക് സാധിക്കട്ടെ.

Vijayasree Vijayasree :