സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല താന്‍; ആ സിനിമകള്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് അത് മനസിലാകും

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോഴിതാ സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല താനെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. രാമന്റെ ഏദന്‍ തോട്ടം, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണമാണെന്നും കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു.

ഞാന്‍ ഭാഗമാകുന്ന സിനിമകള്‍ പറയുന്നത് മാറ്റി മറിക്കാത്ത സത്യങ്ങളാണ്. ഒന്നെങ്കില്‍ അത് സംഭവിച്ചതാകാം അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും. അത് രസകരമാക്കരുവാന്‍ മാറ്റങ്ങള്‍ വരുത്തുകയില്ല. നായാട്ടോ പടയോ നോക്കൂ. സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല ഞാന്‍.

രാമന്റെ ഏദന്‍തോട്ടം, ഹൗ ഓള്‍ഡ് ആര്‍ യു, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് അത് മനസിലാകും എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. കമല്‍ കെ.എം ഒരുക്കിയ പട ആണ് കുഞ്ചാക്കോ ബോബന്റെതായി തിയേറ്ററുകളിലെത്തിയ ചിത്രം. 1996ല്‍ അയ്യങ്കാളി പട എന്ന സംഘടന കളക്ടറെ ബന്ദിയാക്കിയ സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. പട എന്ന സിനിമയ്ക്ക് ആസ്പദമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ താന്‍ കോളേജില്‍ പഠിക്കുകയായിരുന്നു എന്നും താരം പറയുന്നു.

ഞാന്‍ കോളേജ് ദിനങ്ങള്‍ ആസ്വദിക്കുകയിരുന്നു. അതിനാല്‍ തന്നെ സംഭവത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാന്‍ ശ്രമിച്ചിരുന്നില്ല. അക്കാലത്ത് ഒരു സാമൂഹിക വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥി എത്രത്തോളം ഇടപെടും എന്നത് തര്‍ക്കവിഷയമാണ്. ഞാന്‍ ആ പ്രായത്തില്‍ ഒട്ടും രാഷ്ട്രീയത്തില്‍ ഇടപ്പെട്ടിരുന്നില്ല എന്നാണ് നടന്‍ പറയുന്നത്.

Vijayasree Vijayasree :