ഇന്ദ്രജയ്ക്ക് കണ്ടക ശനി തുടങ്ങി! ഇനി സുമിത്രയുടെ മാസ് പെർഫോമൻസ്; സുമിത്രയെ പോലെ അനുഭവമുള്ള വീട്ടമ്മമാർ കരഞ്ഞു തളർന്നുറങ്ങുന്നതിനു പകരം ശരിയായ കാൽവെയ്പ്പുകളോടെ നടന്നു കാണിച്ചു കൊടുക്കണമെന്നാണ് ബോധവത്ക്കരിക്കുന്നത്: വെറും പൈങ്കിളി റൊമാൻസ് മാത്രം അല്ല ജീവിതം എന്ന് കുടുംബവിളക്ക് വീണ്ടും തെളിയിച്ചു

കുടുംബവിളക്ക് കേവലം അവിഹിതം അല്ലെന്നും അതു ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആയി സിദ്ധാർത്തിന്റെയും അനിരുദ്ധിന്റേയും  ജീവിതം വെളിപ്പെടുത്തുന്ന ഒരു സമകാലിക പ്രസക്തി ഉള്ള പരമ്പര ആണെന്ന് ഇന്നലത്തെ ഒരൊറ്റ എപ്പിസോഡ് കൊണ്ട് തെളിയിച്ചിരിക്കുകയാണ്. ഇനി വരൻ പോകുന്നത്, പിറന്നാൾ ആഘോഷത്തിന് അനിരുദ്ധിനെ അടുത്ത് നിർത്തി സുമിത്ര കേക്ക് കട്ട് ചെയ്യുന്നതും, പിന്നെ അമ്മയ്ക്ക് സ്നേഹത്തോടെ ചോറ് വാരി കൊടുക്കുന്ന മക്കളുമാണ്.

ലാഗായി തുടങ്ങി എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കഴിഞ്ഞ വെള്ളിയാഴ്ച തിരകൾ എണ്ണാൻ പോയ അനികുട്ടനെ വീട്ടിലേക്ക് കൊണ്ട് വരുവാനുള്ള എല്ലാ വഴികളും ടെലികാസ്റ് ചെയ്തു, ഇനി ഈ സംഭവ വികാസങ്ങളൊക്കെ സുമിത്ര കൂടെ അറിയണം.

അതെന്തായാലും, തിങ്കളാഴ്ചയിലെ എപ്പിസോഡിൽ അറിയും. ഇനിയാണ് ഇന്ദ്രജയ്ക്ക് കണ്ടക ശനി തുടങ്ങുന്നത്. ഇത്രയും കാലം വേദികയ്ക്ക് കൊടുത്തതിന്റെ ബാക്കി ഇന്ദ്രജയ്ക്ക് കിട്ടാൻ പോവുകയാണ്. ഇനി അനികുട്ടന്റെ പുറകെ നടക്കുന്നത് അവസാനിപ്പിക്കുമെന്ന് തോന്നുന്നുണ്ട്.

അതുപോലെ, തന്നെ പുതിയ പ്രൊമോയിൽ വളരെ സന്തോഷവാനായിട്ടുള്ള അനിരുദ്ധിനെയും അനന്യയുമാണ് കാണിക്കുന്നത്. അനിക്കും – അനന്യക്ക് പരസ്പരം എത്രത്തോളം സ്‌നേഹം ഉണ്ടെന്നു ഇന്നലത്തെ എപ്പിസോഡ് കൊണ്ടു മനസിലാക്കി തന്നിരിക്കുകയാണ്.

ആത്മാർത്ഥമായി സ്നേഹിക്കുന്ന ഭാര്യക്കും ഭർത്താവിനും ഇടയിൽ മറ്റൊരാൾ വന്നാൽ ആ സ്നേഹത്തിനു ഒരു കുറവും വരില്ലെന്ന് ഇവർ തെളിയിച്ചു.എന്തുകൊണ്ടും ഇതൊക്കെ കാണുമ്പോൾ, ഇന്ദ്രജ ഇനി അടങ്ങി ഒതുങ്ങി ഇരിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന തന്നെ കാണേണ്ടതാണ്.

പിന്നെ, ഇന്നലത്തെ എപ്പിസോഡിൽ എനിക്ക് ചിരി വന്നതും, അതുപോലെ തന്നെ ചിന്തിച്ചതുമായ ഒരു ഭാഗമുണ്ടെ.. അനികുട്ടൻ കടലിലേക്ക് ചാടാൻ വേണ്ടി നിൽക്കുമ്പോൾ, ചേട്ടനെ രക്ഷിക്കാൻ പ്രതീഷ് തന്റെ കഴിവിന്റെ പരാമവതിയും ശ്രമിക്കുന്നുണ്ട്. എന്നാൽ, ഒന്ന് സഹായിക്കാൻ പോലും മനസ്സ് വരാതെ, നോക്കി കൊണ്ട് നിന്ന പ്രതീഷിന്റെ കൂട്ടുകാരൻ ഒരു സംഭവത്തെ തന്നെയാ…

ഒരുപാട്, നാളുകൾക്ക് ശേഷമാണ് കുടുംബവിളക്കിന് ആ പ്രതാപം തിരിച്ചു കിട്ടിയിരിക്കുന്നത്. വീക്കൻഡ് പ്രൊമോയും ഏറ്റവും മികച്ചതാക്കാൻ കഴിഞ്ഞു. അനിരുദ്ധും കൂടി സുമിത്രയോടൊപ്പം ആകുന്നതോടുകൂടി പരമ്പരയിൽ നല്ല രീതിയിൽ മാറ്റങ്ങൾ വരുവാൻ പോകുന്നുണ്ട്. ഇനി ആകെയുള്ളത്, വേദിക – സരസ്വതിയമ്മ -ശരണ്യ കൂട്ടുകെട്ടാണ്. അത് ഇവർക്ക് ആർക്കെങ്കിലും വേദികയുടെ കൈയ്യിൽ നിന്നും നല്ലൊരു പണി കിട്ടിയാൽ തീരാവുന്നതേയുള്ളു..

സമൂഹത്തിലെ ഏതെങ്കിലുമൊക്കെ വീടുകളിൽ നടക്കുന്ന സംഭവങ്ങളാണ്, കുറച്ചു പൊടിപ്പും തോന്നലും ചേർത്ത് കുടുംബവിളക്കിലൂടെ അവതരിപ്പിക്കുന്നത്. സുമിത്രയെ പോലെ അനുഭവമുള്ള വീട്ടമ്മമാർ കരഞ്ഞു തളർന്നുറങ്ങുന്നതിനു പകരം ശരിയായ കാൽവെയ്പ്പുകളോടെ നടന്നു കാണിച്ചു കൊടുക്കണമെന്നാണ് ബോധവത്ക്കരിക്കുന്നത്. വെറും പൈങ്കിളി റൊമാൻസ് മാത്രം അല്ല ജീവിതം എന്ന് കുടുംബവിളക്ക് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഇത്രയൊക്കെ പോസിറ്റീവും  പ്രോഗ്രസ്സീവുമായ  എലെമെന്റ്‌സും ഇന്നത്തെ സമൂഹത്തിന്  നല്ല നല്ല സന്ദേശങ്ങളും കാണിച്ചിട്ട് അവസാനം സിദ്ധാർഥ് സുമിത്ര reunion ഉണ്ടാക്കരുത് makers.. കണ്ടതിൽ വെച്ച് കഴമ്പുള്ളൊരു story ആണ് അത് ലാസ്റ്റ് കൊണ്ടുപോയി കലം ഉടയ്ക്കരുത് എന്ന് മാത്രമേ, ഇപ്പോൾ ഡയറക്ടർ സാറിനോട് പറയാനുള്ളൂ…

Vijayasree Vijayasree :