മലയാളികള്‍ക്ക് ലളിത വെറും അഭിനേത്രി മാത്രമായിരുന്നില്ല, ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്ന് കമല്‍; ലളിതയോടൊപ്പം ഇത്രയും സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുവാന്‍ കഴിഞ്ഞത് തന്നെ തന്റെ ഭാഗ്യമാണെന്ന് ജനാര്‍ദ്ദനന്‍; വിയോഗം താങ്ങാനാകാതെ സഹപ്രവര്‍ത്തകര്‍

ലളിത ചേച്ചി ഇല്ലെങ്കില്‍ പകരം വെക്കാന്‍ മറ്റൊരാള്‍ ഇല്ലെന്ന് സംവിധായകന്‍ കമല്‍. മലയാള സിനിമയ്ക്കും മലയാളികള്‍ക്കും വലിയ നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗമെന്നും മലയാളികള്‍ക്ക് ലളിത വെറും അഭിനേത്രി മാത്രമായിരുന്നില്ല, ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലളിത അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മലയാളി ജീവിത പരിസരങ്ങളില്‍ നിത്യേന കണ്ടുമുട്ടുന്ന മനുഷ്യരാണ്, അഭിനയിച്ചതില്‍ ഏറ്റവും മികച്ച കഥാപാത്രമേതെന്നെ് എടുത്ത് പറയാനാകില്ല, കാരണം ഓരോന്നും അത്രയും മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മളെ അയച്ചിരിക്കുന്നത് ചില കര്‍മ്മങ്ങള്‍ ചെയ്യാനാണ്. ചിലയാളുകള്‍ ദുഷ് കര്‍മങ്ങള്‍ ചെയ്യും. ചിലയാളുകള്‍ നല്ലത് ചെയ്യും. നമ്മുടെ ഭാഗങ്ങള്‍ നന്നായി അഭിനയിച്ച് തിരിച്ചു പോകുക എന്നത് മാത്രമേ ഉള്ളൂ. അക്കാര്യത്തില്‍ ലളിത ഭാഗ്യവതിയാണ് എന്നാണ് ജനാര്‍ദ്ദനന് പറയുവാനുണ്ടായിരുന്നത്. അതില്‍ യാതൊരു സംശയവുമില്ല.

ലളിതയുമായി അഭിനയിക്കുന്ന സമയം നമ്മളായിട്ട് ഒന്നും ചെയ്യേണ്ട തകാര്യമില്ല. ലളിത ഡയലോഗ് പറയുന്നത് കേള്‍ക്കുമ്പോഴേ നമ്മുടെ മുഖത്ത് എക്‌സ്പ്രഷന്‍ വരും. അത്രത്തോളം അഭിനയചാതുര്യമുള്ള നടിയായിരുന്നു ലളിത. ലളിതയോടൊപ്പം ഇത്രയും സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുവാന്‍ കഴിഞ്ഞത് തന്നെ തന്റെ ഭാഗ്യമാണ്.

Vijayasree Vijayasree :