മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട കുടുംബം തന്നെയാണ് ദിലീപിന്റേത്. നടനെ പോലെ തന്നെ താരത്തിന്റെ മക്കള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇതുവരെ സിനിമയില്‍ എത്തപ്പെട്ടില്ലെങ്കിലും ഈ താര പുത്രിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന മീനാക്ഷി അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് എടുക്കുന്നതും സജീവമാകുന്നതും. ഇതിലൂടെയാണ് പലപ്പോളും അനുജത്തി മഹാലക്ഷ്മിയുടെ ചിത്രങ്ങളും ആരാധകരിലേയ്ക്ക് എത്തുന്നത്. മാമാട്ടിക്കുട്ടിയെന്നാണ് ഈ കുട്ടിക്കുറുമ്പിയെ പ്രേക്ഷകര്‍ സ്നേഹത്തോടെ വിളിക്കുന്നത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് മഹാലക്ഷ്മിയുടെ കുസൃതുകളടങ്ങിയ വീഡിയോ ദിലീപ്-കാവ്യ ഫാന്‍സ് പേജുകള്‍ വഴി പുറത്തെത്തിയിരുന്നു. മഹാലക്ഷ്മിയുടെ പിറന്നാള്‍ ദിനവും ഫാന്‍സുകാര്‍ സോഷ്യല്‍ മീഡിയ വഴി ആഘോഷിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ
ഒരു അഭിമുഖത്തില്‍ മക്കളായ മഹാലക്ഷ്മിയെ കുറിച്ചും മീനാക്ഷിയെ കുറിച്ചുമൊക്കെ ദിലീപ് പറയുകയാണ്. ഇളയമകള്‍ക്ക് വേണ്ടി താനിപ്പോള്‍ രാമായണം വരെ വായിച്ച് തുടങ്ങിയെന്നാണ് ജനപ്രിയ നായകന് പറയുന്നത്.
മഹാലക്ഷ്മി ചെറിയ പ്രായത്തില്‍ ആദ്യം കാണുന്നത് കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന സിനിമയിലെ പാട്ടാണ്. ‘മഞ്ഞ മഞ്ഞ ബള്‍ബുകള്‍’ എന്ന പാട്ടായിരുന്നു. പിന്നെ അവള് ബാബേട്ടാ എന്നാണ് വിളിച്ചിരുന്നത്. അത് കഴിഞ്ഞപ്പോള്‍ ജാതിക്ക തോട്ടത്തില്‍ പോയി. അങ്ങനെ ഓരോ സീസണുകളില്‍ വരുന്ന പാട്ടുകള്‍ പിടിച്ച് പിടിച്ച് പോയി. പിന്നെയൊരു ദിവസമാണ് നാരാങ്ങ മുട്ടായില്‍ വന്ന് പിടിച്ചത്.
രാത്രിയായി കഴിഞ്ഞാല്‍ അച്ഛാ കഥ പറയ് എന്ന് പറഞ്ഞ് വരും. അവള്‍ക്ക് വേണ്ടി ഞാന്‍ രാമായണം ഒക്കെ എടുത്ത് വായിക്കാന്‍ തുടങ്ങി. കാരണം അതിനകത്ത് ആണല്ലോ കഥകളൊക്കെ ഉള്ളത്. അവളിങ്ങനെ ഉറങ്ങാതെ കണ്ണും തുറന്ന് കിടക്കും. ഉറങ്ങാന്‍ പറഞ്ഞാല്‍ അച്ഛന് രാമന്റെ കഥ പറയ്, മാമാട്ടിയുടെ കഥ പറയ് എന്നൊക്കെയാവും. ഞാനിതൊക്കെ ഉണ്ടാക്കി പറഞ്ഞ് കൊടുത്തേണ്ട് ഇരിക്കുകയാണ്. അങ്ങനെ എല്ലാം രസകരമായി പോവുകയാണെന്നും ദിലീപ് പറയുന്നു.
മാത്രമല്ല, മഹാലക്ഷ്മിയെ നോക്കുന്നത് മീനാക്ഷിയാണെന്നാണ് കാവ്യ പറയുന്നത്. ദിലീപ് പറഞ്ഞാലും മീനാക്ഷി പറഞ്ഞാലും ഒരു അക്ഷരം തെറ്റാതെയാണ് മഹാലക്ഷ്മി അനുസരിക്കുന്നത്. അവര്‍ അത് ചെയ്യരുത് എന്ന് പറഞ്ഞാല്‍ പിന്നെ ആവര്‍ത്തിക്കില്ല. ദിലീപേട്ടന് അവളെ വഴക്ക് പറയാറില്ല, എന്നിരുന്നാലും അച്ഛനോട് വലിയ ബഹുമാനമാണ്. ഞാന്‍ വഴക്ക് പറയാറുണ്ട്. ഞാന്‍ പറഞ്ഞാല്‍ ഒരക്ഷരവും അനുസരിക്കാറില്ല. ഞാന്‍ എന്ത് ചെയ്യരുത് എന്ന് പറയുന്നുവോ അവള് അത് മാത്രമേ ചെയ്യൂ എന്നും കാവ്യ പറയുന്നു.
അതുകൂടാതെ മഹാലക്ഷ്മിയുടെ രസകരമായ ഒരു കുറുമ്പിനെ കുറിച്ചും കാവ്യ വാചാലയാകുന്നുണ്ട്. ഒരു ദിവസം ദിലീപ് ഷൂട്ടിന് പോയപ്പോള്‍ കാവ്യയുടെ ഫോണ്‍ വന്നു. കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്. എന്ത് പറ്റി ഞാന്‍ വീട്ടിലേയ്ക്ക വരണോ എന്നായിരുന്നു ദിലീപ് ചോദിച്ചത്. കാരണം തിരക്കിയപ്പോള്‍ മാമാട്ടി കരണം നോക്കി തന്നെ അടിച്ചു എന്ന് പറഞ്ഞു.
ഞാനിങ്ങനെ ഇരുന്നപ്പോള്‍ അവള് ചുമ്മാ വന്ന് എന്നെ അടിച്ചു. നല്ല വേദനയുണ്ട്. ഒരു കുഞ്ഞിന്റെ വേദനയൊന്നുമല്ല എന്ന് പറഞ്ഞാ ഫോണിലൂടെ കരയുകയായിരുന്നു കാവ്യ. ഇത് കേട്ട് ഇതില്‍ ആരാണ് അമ്മ ആരാണ് കുഞ്ഞ് എന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയെന്നാണ് ദിലീപ് പറയുന്നത്. അപ്പോള്‍ ദിലീപേട്ടന് ഒരു അടി കിട്ടാഞ്ഞിട്ടാണ് എന്ന് കാവ്യയും പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും മഹാലക്ഷ്മിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
