മമ്മൂസിന് സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല, പക്ഷേ, തനി ശുദ്ധനാണ്; നടന്‍ സത്യന്റെ വേറൊരു പതിപ്പാണ് മമ്മൂട്ടിയെന്ന് കവിയൂര്‍ പൊന്നമ്മ

നിരവധി ചിത്രങ്ങളിലൂടെ, അമ്മ വേഷങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കവിയൂര്‍ പൊന്നമ്മ. മോഹന്‍ലാലും മമ്മൂട്ടിയും അടക്കം നിരവധി പ്രമുഖ താരങ്ങളുടെ അമ്മയായി കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിയും മോഹന്‍ലാലുമായി വളരെ അടുത്ത സൗഹൃദമാണ് കവിയൂര്‍ പൊന്നമ്മ സൂക്ഷിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് കവിയൂര്‍ പൊന്നമ്മ മുമ്പ് പറഞ്ഞ വാക്കുകള്‍ ആണ് വീണ്ടും വൈറലാവുന്നത്. സത്യത്തില്‍ മോഹന്‍ലാലിനേക്കാള്‍ മുന്‍പ് എന്റെ മകനായി അഭിനയിച്ചത് മമ്മൂസാണ് എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.

രണ്ട് പേരും തമ്മില്‍ എനിക്ക് വ്യത്യാസമൊന്നും ഇല്ല. ഒരിക്കല്‍ പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. അന്ന് സെറ്റിലേക്ക് ഒരു വണ്ടി കൊണ്ടുവന്നു. എന്നോട് അതില്‍ കയറാന്‍ പറഞ്ഞു. എന്നിട്ട് എന്നെയും കൊണ്ട് ഒറ്റപ്പാലം മുഴുവന്‍ കറങ്ങി. മമ്മൂസിന് സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല.

പക്ഷേ, തനി ശുദ്ധനാണ് കേട്ടോ…സ്നേഹം പ്രകടിപ്പിക്കണം. നടന്‍ സത്യന്റെ വേറൊരു പതിപ്പാണ്. സ്നേഹം പ്രകടിപ്പിക്കണം എന്ന് വല്ലോം പറഞ്ഞാല്‍ നിങ്ങളൊന്ന് ചുമ്മാ ഇരി എന്നാകും മമ്മൂട്ടിയുടെ മറുപടി. ‘ഒരുപാട് അന്യഭാഷ സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. വളരെ കുറച്ചു മാത്രമേയുള്ളൂ.

ശിവാജി ഗണേശന്‍ എന്നെ തമിഴിലേക്ക് അഭിനയിക്കാന്‍ വിളിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞത് എനിക്ക് എന്റെ പ്രേംനസീര്‍ സിനിമകള്‍ മതി എന്നാണ്. നസീര്‍ സാറിന്റെയും, സത്യന്‍ മാഷിന്റെയുമൊക്കെ അമ്മയായി ഞാന്‍ അഭിനയിച്ചു. എന്നേക്കാള്‍ പ്രായമുള്ള സത്യന്‍ മാഷിന്റെയൊക്കെ അമ്മയായി അഭിനയിച്ചത് വലിയ എക്സ്പീരിയന്‍സ് ആണ് എന്നും താരം പറഞ്ഞു.

Vijayasree Vijayasree :