കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന കമല്‍ ഹസന്റെ ആരോഗ്യ നില ഇപ്പോള്‍ ഇങ്ങനെ!, പ്രാര്‍ത്ഥനകളോടെ ആരാധകര്‍

തെന്നിന്ത്യയില്‍ ഇന്നും നിരവധി ആരാധകരുള്ള താരമാണ് കമല്‍ഹസന്‍. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്താണ് കമല്‍ഹസന്‍ ഉലകനായകനായി തിളങ്ങി നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സീജവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ നടന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

അതേസമയം, കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരണമെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് കോവിഡ് ബാധിതനായ കമല്‍ഹാസനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

കോവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നുമായിരുന്നു കമലിന്റെ ട്വീറ്റ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്ര’മാണ് താരത്തിന്റെ പുതിയ പ്രോജക്ട്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, അര്‍ജുന്‍ ദാസ്, സമ്പത്ത് രാജ്, നരൈന്‍, ശിവാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കമല്‍ഹാസന്‍ തന്നെയാണ് നിര്‍മാണം.

Vijayasree Vijayasree :