വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് കല്യാണി പ്രിയദര്ശന്. ഇന്ന് നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹൃദയത്തിലെ കല്യാണിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. പ്രണവ് മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കല്യാണിയുടെ നായകനായത്.
അമേരിക്കയില്‍ ആയതിനാല്‍ ഹൃദയത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനൊന്നും കല്യാണി എത്തിയിരുന്നില്ല. ഹൃദയം, ബ്രോ ഡാഡി ഷൂട്ടിങ് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കല്യാണി. പ്രണവിനൊപ്പമുളള അഭിനയ അനുഭവങ്ങളും ബ്രോഡാഡിയില്‍ മോഹന്‍ലാലിനൊപ്പമുളള കോമ്ബിനേഷന്‍ സീനുകളെ കുറിച്ചെല്ലാം കല്യാണി വാചാലയായി. കൂടാതെ ഹൃദയം നല്ല അനുഭവമായിരുന്നു.
പ്രണവിനെ ചെറുപ്പം മുതല്‍ അറിയാമെന്നതിനാല്‍ തന്നെ അവനൊപ്പം അഭിനയിക്കാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ചെയ്യാനും വളരെ എളുപ്പമായിരുന്നു. ഹൃദയത്തില്‍ ഞങ്ങള്‍ക്ക് ഒരു മകന് ഉണ്ട്. എനിക്കും പ്രണവിനും കുഞ്ഞുങ്ങളെ കൊഞ്ചിച്ച് വലിയ ശീലമില്ല. അതിനാല്‍ കുഞ്ഞിനെ കുറച്ച് നാള് കൈയ്യില്‍ കൊണ്ടുവന്ന് കൊഞ്ചിച്ച് ഒരു ബോണ്ട് ഉണ്ടാക്കേണ്ടി വന്നിരുന്നു. ഇടയ്ക്ക് കാരവാനിലേക്ക് കുഞ്ഞിനെ കൊണ്ടുവരും.
എന്നാല്‍ നമ്മളൊന്നും കുഞ്ഞിനെ കൊഞ്ചിക്കുന്ന പോലെയല്ല പ്രണവ് കൊഞ്ചിക്കുക. കുഞ്ഞിനെ ആദ്യമായി കാരവാനിലേക്ക് കൊണ്ടുവന്ന നിമിഷം കുഞ്ഞിന് ഹായ് ഒക്കെ പറഞ്ഞ് വളരെ ഫോര്‍മല്‍ ആയിട്ടാണ് അപ്പു പെരുമാറിയത്. ഞാന്‍ ഇതുവരെ റൊമാന്‍സ് ചെയ്തതില്‍ ഏറ്റവും എളുപ്പം ചെയ്തത് പ്രണവിനൊപ്പമാണ്.
