അച്ഛന്‍ മരിച്ചിട്ടു നാളുകള്‍ കഴിഞ്ഞെങ്കിലും മണിയെന്നു പറഞ്ഞാല്‍ തന്നെ അമ്മയുടെ കണ്ണുകള്‍ നിറയും, എങ്ങോട്ടാണ് അച്ഛന്‍ പോയത്? അച്ഛന്റെ മകളുടെ സങ്കടം അച്ഛന്‍ അറിയുന്നുണ്ടാവുമോ എന്തോ?; വൈറലായി കലാഭവന്‍ മണിയുടെ മകളുടെ വാക്കുകള്‍

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളിപ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമായിരുന്നു കലാഭവന്‍ മണി. താരത്തിന്റെ വിയോഗ വാര്‍ത്ത മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഗായകനായും നടനായും മിമിക്രി കലാകാരനായുമെല്ലാം കലാഭവന്‍ മണി ആരാധകരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ഇപ്പോഴിതാ കലാഭവന്‍ മണിയുടെ മകളുടെ ഒരു അഭിമുഖമാണ് വൈറലാവുന്നത്.

‘ഒരച്ഛനും മകളെ ഇതുപോലെ സ്‌നേഹിച്ചിട്ടുണ്ടാകില്ല. ഒരു ഭര്‍ത്താവും ഭാര്യയെ ഇതുപോലെ സ്‌നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ സഹോദരങ്ങളെ ഇങ്ങനെ സ്‌നേഹിച്ചിട്ടു ണ്ടാകില്ല. ഒരാളും തന്റെ കൂട്ടുകാരെ നാട്ടുകാരെ ഇങ്ങനെ സ്‌നേഹിച്ചിട്ടുണ്ടാകില്ല, എന്റെ അച്ഛനല്ലാതെ. നിങ്ങള്‍ അറിയുന്ന കലാഭവന്‍ മണിയല്ലാതെ’, അച്ഛന്‍ മരിച്ചു എന്ന് തങ്ങള്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. പത്താംക്ലാസ് പരീക്ഷ തുടങ്ങാന്‍ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴായിരുന്നു മരണം. ഞാന്‍ ഡോക്ടര്‍ ആകണം എന്നതാണ് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം.

മണിക്ക് കുടുംബത്തെക്കാള്‍ ഇഷ്ടം കൂട്ടുകാരെയാെണന്ന് ചിലര്‍ പറഞ്ഞതില്‍ ഒരു സത്യവും ഇല്ല. കുടുംബം കഴിഞ്ഞേയുള്ളു അച്ഛന് എന്തും. ചാലക്കുടിയില്ലാതെ അച്ഛന് ഒന്നുമുണ്ടായിരുന്നില്ല. അതുപോലെ തന്നെ ചാലക്കുടിക്കാരും. പാട്ടുകാരനും നടനും അല്ലാതെ ഒരു ചിത്രകാരന്‍ കൂടിയായിരുന്നു തന്റെ അച്ഛന്‍. അദ്ദേഹത്തിന്റെ പടങ്ങള്‍ക്ക് നല്ല ഒറിജിനാലിറ്റിയുണ്ടായിരുന്നു. ഒരാള്‍ തൊട്ടുമുന്നില്‍ വന്നു നില്‍ക്കുന്നതുപോലെ തോന്നും ആ പടങ്ങള്‍ കണ്ടാല്‍ മാത്രമല്ല ദിലീപ് അങ്കിള്‍ ഇടയ്ക്കിടയ്ക്ക് വിളിക്കും. അതൊരു വലിയ ആശ്വാസമാണ്. ഒരു ദിവസം അദ്ദേഹം വീട്ടില്‍ വന്നിരുന്നു

അച്ഛന്‍ മരിച്ചിട്ടു നാളുകള്‍ കഴിഞ്ഞെങ്കിലും മണിയെന്നു പറഞ്ഞാല്‍ തന്നെ അമ്മയുടെ കണ്ണുകള്‍ നിറയും. എന്തിനായിരുന്നു എന്റെ പൊന്നച്ഛാ ഇത്ര തിടുക്കം. എങ്ങോട്ടാണ് അച്ഛന്‍ പോയത്? അച്ഛന്റെ മകളുടെ സങ്കടം അച്ഛന്‍ അറിയുന്നുണ്ടാവുമോ എന്തോ? എന്നും അച്ഛന്റെ ബലികുടീരത്തിനടുത്തിരിക്കുമ്പോള്‍ ഒരു പ്രത്യേകതരം കാറ്റു വരും. ആ കാറ്റിന് അച്ഛന്റെ മണമായിരിക്കും.

Vijayasree Vijayasree :