തന്റെ അഭിനയജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വീട്ടില്‍ ചെന്ന് ആദരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സുരേന്ദ്രന് തന്നെയാണ് ഇക്കാര്യം അറിച്ചത്. ഫേസിബുക്കിലൂടെയായിരുന്നു ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
‘അഭിനയജീവിതത്തില്‍ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചു’. എന്നാണ് ചിത്രത്തോടൊപ്പം സുരേന്ദ്രന് കുറിച്ചത്.
ഓഗസ്റ്റ് ആറിനാണ് മമ്മൂട്ടിയുടെ സിനിമാപ്രവേശത്തിന്റെ അന്‍പതു വര്‍ഷം പൂര്‍ത്തിയായത്. എന്നാല്‍ തന്റെ പേരിലുള്ള ആഘോഷം കൊവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു.
ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ അഭ്യര്‍ത്ഥന. കൊവിഡ് കാലത്ത് പണം മുടക്കി ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞതായി മന്ത്രി സജി ചെറിയാനാ
