വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും നര്‍മം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ പരമ്പരയിലെ ഓരോ താരങ്ങള്‍ക്കുമായി. നിരവധി ആരാധകരാണ് ഈ ‘കുടുംബത്തി’ നുള്ളത്. ബാലുവിന്റേയും നീലുവിന്റേയും കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും തമാശകളുമെല്ലാം മലയാളികള്‍ നെഞ്ചേറ്റിയിരുന്നു. യുവാക്കളെ പോലും വല്ലാതെ ആകര്‍ഷിച്ച പരമ്പര സോഷ്യല്‍ മീഡിയയിലും വലിയ ഹിറ്റായിരുന്നു. ഫാന്‍ പേജുകള്‍ വരെ സജീവമാണ്. അതുകൊണ്ട് തന്നെയാണ് ഷോ അവസാനിച്ചപ്പോള്‍ അത് സഹിക്കാന്‍ സാധിക്കാത്ത വേദന ആണ ആരാധകര്‍ക്ക് നല്‍കിയത്.
അതേ സമയം ഈ താരങ്ങളെല്ലാവരും ഒത്തൊരുമിച്ച് തന്നെ മറ്റൊരു ഷോ യിലേക്ക് വന്നു. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എരിവും പുളിയും എന്ന ഓണത്തിനോട് അനുബന്ധിച്ച് നടത്തിയ പ്രോഗ്രാമിലാണ് താരങ്ങളെല്ലാം വീണ്ടും ഒരുമിച്ച് എത്തിയത്. ഇപ്പോഴിതാ വീണ്ടും ഇതേ കുടുംബം ഒന്നിക്കുന്നതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നത്.
ഉപ്പും മുളകും അവസാനിച്ചെങ്കിലും അതിനൊരു രണ്ടാം ഭാഗം വരുമോ എന്ന ചോദ്യവുമായിട്ടാണ് ആരാധകര്‍ എത്താറുള്ളത്. അടുത്തിടെ ബീച്ചിന്റെ സൈഡില്‍ നിന്നും ഷൂട്ട് ചെയ്യുന്ന താരങ്ങളുടെ ഫോട്ടോസ് പ്രചരിച്ചതോടെ ഈ സംശയം വീണ്ടും സജീവമായി. എന്നാല്‍ ഉപ്പും മുളകിനും രണ്ടാം ഭാഗം വരുന്നുണ്ടെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫളാവേഴ്സ് ചാനലില്‍ ആയിരിക്കില്ല, പകരം എരിവും പുളിയുടെയും ഭാഗമായി തന്നെയാവും ഷോ വരുന്നതെന്നാണ് അറിയുന്നത്. താരങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കുമെല്ലാം വലിയ മാറ്റമുണ്ടാവും.
ഇത്തവണ ഒരു അച്ചായാനും അച്ചായത്തിയുമായിട്ടാണ് ബാലുവും നീലുവും എത്തുന്നത്. മക്കളും അതിന് അനുസരിച്ച് ആയിരിക്കും. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് താരങ്ങളുടെ പേജുകളിലൂടെ വൈറലാവുന്നത്. പാറുക്കുട്ടിയ്ക്കൊപ്പമുള്ള ഫോട്ടോയാണ് നിഷ സാരംഗ് കൂടുതലായും പങ്കുവെച്ചിട്ടുള്ളത്. മുടിയനും ശിവാനിയും ചേര്‍ന്ന് ഡാന്‍സ് വീഡിയോയുമായി എത്തുന്നുണ്ട്. പുതിയ സീരിയലിലേക്ക് വരുമ്പോള്‍ കേശു പൊടി മീശക്കാരനായിട്ടാണ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ മലയാളികള്‍ കാത്തിരിക്കുന്നത് ലെച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗി ഉണ്ടാവുമോ എന്നാണ്.
ഉപ്പും മുളകിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹി വളരെ പെട്ടെന്നാണ് ഷോ നിര്‍ത്തി പോയത്. കഴിഞ്ഞ വര്‍ഷം തന്നെ ജൂഹി പിന്മാറിയതോട് കൂടിയാണ് സീരിയലും പിന്നിലേക്ക് ആയത്. അടുത്തിടെ നടിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചിരുന്നു. അന്നത്തെ വീഡിയോ കണ്ടതോടെ ജൂഹിയ്ക്ക് എല്ലാവിധ ആശ്വാസ വാക്കുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. എന്തായാലും പുതിയ പരമ്പരയില്‍ അഭിനയിക്കാന്‍ ജൂഹിയും ഉണ്ടെന്ന് തന്നെയാണ് ലൊക്കേഷനില്‍ നിന്ന് പ്രചരിക്കുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. എന്ന് മുതലാണ് പരമ്പര സംപ്രേക്ഷണം ആരംഭിക്കുന്നതെന്നുള്ള കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
അതേസമയം നിഷ സാരംഗും ബിജു സോപനവും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയും മറ്റ് ടെലിവിഷന്‍ പരിപാടികളും നിരവധിയാണ് പുറത്ത് വരാനിരിക്കുന്നത്. കട്ടന്‍ എന്ന പേരിലുള്ള വെബ് സീരിസുമായി ബിജു നേരത്തെ വന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. ഇത്തവണ കുടുംബം ഒന്നടങ്കം വരുന്നതിനാല്‍ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഉപ്പും മുളകും വീണ്ടും വരികയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. താരങ്ങളെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയതോടെയാണ് ആരാധകരും ആവേശത്തിലായത്. ചിത്രീകരണത്തിനിടയിലെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലായത്. നാളുകള്‍ക്ക് ശേഷം പ്രിയതാരങ്ങളെയെല്ലാം ഒന്നിച്ച് കണ്ട സന്തോഷം ആരാധകരും പങ്കുവെച്ചിരുന്നു. അമ്മയുടെ വിയോഗ ശേഷമായി നാളുകള്‍ക്കിപ്പുറം ജൂഹി റുസ്തഗിയും വീണ്ടും സജീവമാവുകയാണ്. കേശുവിനും ശിവയ്ക്കുമൊപ്പമായാണ് ലച്ചുവും എത്തിയത്. ബീച്ചില്‍ നിന്നുള്ള ചിത്രമായിരുന്നു ആദ്യം പുറത്തുവന്നത്.
മക്കളെ കണ്ടതിന് പിന്നാലെയായാണ് പരിപാടിയെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയത്. പാറമട വീട്ടിലെ മറ്റ് കുടുംബാംഗങ്ങള്‍ എവിടെയെന്നും എല്ലാവരും ചോദിച്ചിരുന്നു. പാറുക്കുട്ടിയും മുടിയനും നീലുവും ബാലുവും ഇല്ലെന്നായിരുന്നു ആരാധകരുടെ ചോദ്യം. സീ കേരളം ചാനലിലായിരിക്കും ഉപ്പും മുളകും താരങ്ങളുടെ പരിപാടി സംപ്രേഷണം ചെയ്യുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓണത്തിന് മുന്നോടിയായി എരിവും പുളിയുമായി ഉപ്പും മുളകും താരങ്ങളെത്തിയിരുന്നു. ആ പരിപാടിയുടെ ബാക്കി ഭാഗമായാണോ നിലവിലെ ചിത്രീകരണമെന്നുള്ള ചോദ്യങ്ങളുമുണ്ട്. ക്ഷണനേരം കൊണ്ടാണ് പുതിയ വിശേഷം വൈറലായി മാറിയത്. ഞങ്ങളെല്ലാം കാത്തിരിക്കുകയാണെന്നും വേഗം വരണമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.