വിജയരാഘവന്‍ തന്നോട് സിനിമ സംവിധാനം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്; തുറന്ന് പറഞ്ഞ് ജോണി ആന്റണി

സംവിധായകനായി എത്തി നടനായി തിളങ്ങി നില്‍ക്കുന്ന താരമാണ് ജോണി ആന്റണി. അടുത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയത്തിലും ബി ഉണ്ണികൃഷ്ണന്റെ ആറാട്ടിലുമൊക്കെ താരത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ സിനിമ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം. ഒരു മാധ്യത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജോണി ആന്റണി മനസ് തുറന്നത്.

വിജയരാഘവന്‍ തന്നോട് സിനിമ സംവിധാനം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്. ‘ആറാട്ടിന്റെ ഷൂട്ട് തുടങ്ങി രണ്ടാം ദിവസം കുട്ടേട്ടനോട് ഓടി ചെന്ന് ഒരു ഡയലോഗ് പറയണം. കുട്ടേട്ടന്‍ എന്ന് പറയുന്നത് വിജയരാഘവനെയാണ്.

ഷൂട്ട് കഴിഞ്ഞപ്പോള്‍ കുട്ടേട്ടന്‍ എന്നെ വിളിച്ചു ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞു. ആ സമയത്ത് എന്നോട് പറഞ്ഞു. ജോണി ഇനി സംവിധാനം ചെയ്യേണ്ടാ, അഭിനയിച്ചാല്‍ മതി ഇത് നല്ലതാണ്, നന്നാവുന്നുണ്ട്,’ ജോണി കൂട്ടിച്ചേര്‍ത്തു.

നല്ലൊരു സ്‌ക്രിപ്റ്റുണ്ടാവുകയാണെങ്കില്‍ മാത്രമേ സി.ഐ.ഡി മൂസക്ക് ഒരു സെക്കന്റ് പാര്‍ട്ട് ഉണ്ടാവുകയുള്ളു. വിനീത് ശ്രീനിവാസന്‍ ഹൃദയത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് പ്രതികാരം ചെയ്യാന്‍ വല്ലതുമാണോ എന്നാണ് അപ്പൊ വീിനീത് പറഞ്ഞത് അതിന് ജോണി ചേട്ടന്‍ തനിക്ക് ദ്രോഹം ഒന്നും ചെയ്തിട്ടില്ലല്ലോയെന്നാണെന്നും ജോണി ആന്റണി പറഞ്ഞു.

Vijayasree Vijayasree :