മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ജിഷിന് മോഹന്‍. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ജിഷിന് വില്ലനായും സഹതാരമായും എല്ലാം പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ജിഷിന്റെ ഓരോ പോസ്റ്റിനും കമന്റുകളുമായി എത്തുന്നത്.

ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ജിഷിന്. പൂക്കാലം വരവായി എന്ന സീ കേരളത്തിലെ സീരിയലിന് ശേഷം സീ കേരളത്തില്‍ സംപ്രേഷണം ആരംഭിച്ച അമ്മ മകള്‍ എന്ന സീരിയലിന്റേയും ഭാഗമായിരിക്കുകയാണ് എന്നാണ് ജിഷിന് പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
ഒരു അമ്മയും മകളും തമ്മിലുള്ള അമൂല്യ സ്നേഹത്തിന്റെ കഥയാണ് സീ കേരളത്തില്‍ സംപ്രേഷണം ആരംഭിച്ച അമ്മ മകള്‍ സീരിയല്‍ പറയുന്നത്. കേന്ദ്രകഥാപാത്രത്തെ സീരിയലില്‍ അവതരിപ്പിക്കുന്നത് നടി മിത്രാ കുര്യനാണ്. മിത്ര കുര്യന് ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയതും ഈ സീരിയലിലൂടെയാണ്. അമ്മയും മകളും തമ്മിലുള്ള മനോഹരമായ ബന്ധവും അവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന ആകസ്മികമായ വഴിത്തിരിവുകളുമാണ് സീരിയലിന്റെ പ്രധാന കഥാതന്തു.
ശ്രീജിത്ത് വിജയ് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജീവ് റോഷനാണ് സീരിയലില്‍ മിത്രയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ അഭിനയിക്കുനന്ത്. അമ്മയെ ജീവനായിക്കാണുന്ന മകള്‍ അനുവായെത്തുന്നത് മരിയയാണ്. സംഗീതയും അനുവും അമ്മ-മകള്‍ എന്നതിലുപരി അടുത്ത സുഹൃത്തുക്കളായുമാണ് സീരിയലില്‍ ചിത്രീകരിച്ചിരിക്കുന്നത്. സീരിയലിന്റെ പുത്തന്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് താനും സീരിയലിന്റെ ഭാഗമായിട്ടുണ്ട് എന്ന സന്തോഷം ജിഷിന് ആരാധകരെ അറിയിച്ചത്. ‘ഈ അമ്മ മകള്‍ക്കൊപ്പം ഞങ്ങള്‍ കുറച്ച് പേര് കൂടി ഉണ്ട് കേട്ടോ…. നിങ്ങളുടെ പ്രാര്‍ഥനയും സപ്പോര്‍ട്ടും വേണം’ ജിഷിന് കുറിച്ചു.
‘ഈ അമ്മ മകള്‍ക്കൊപ്പം ഞങ്ങള്‍ കുറച്ച് പേര് കൂടി ഉണ്ട് കേട്ടോ… സീ കേരളം ചാനലില്‍ പൂക്കാലം വരവായി എന്ന ഹിറ്റ് സീരിയലിന് ശേഷം അതിന്റെ നിര്‍മാതാക്കളായ ആയ ക്ലാസിക് ഫ്രെയിംസിന്റെ അടുത്ത പ്രോജക്ടിലും ഭാഗമാവാന്‍ കഴിഞ്ഞ സന്തോഷത്തോടൊപ്പം സുന്ദരി സീരിയലിന് ശേഷം ഫൈസല്‍ അടിമാലി എന്ന ജ്യേഷ്ഠ തുല്യനായ ഡയറക്ടറോടൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ ഉള്ള അവസരം ലഭിച്ചു. ചുരുക്കം പറഞ്ഞാല്‍…. ഞാനും ഉണ്ട് ഈ സീരിയലില്‍…. അയിനാണ്…. ഈ സീരിയല്‍ എല്ലാവരും കണ്ട് സപ്പോര്‍ട്ട് ചെയ്യണേ…
നിങ്ങളൊക്കെ കണ്ടാലല്ലേപ്പാ മ്മള്ക്ക് റേറ്റിംഗ് ഉണ്ടാവൂ. എന്തായാലും നിങ്ങളെ നിരാശപ്പെടുത്തില്ല ഞങ്ങള്‍. കെ.വി അനില്‍ എന്ന കഥാകൃത്തിന്റെ മനോഹരമായ സ്ക്രിപ്റ്റ്, അതിന്റെ ദൃശ്യ ചാരുത ഒട്ടും കുറയ്ക്കാതെ നിങ്ങളിലേക്ക് എത്തിക്കാന്‍ ക്യാമറാമാന് ഗസല്‍ സെബാസ്റ്റ്യനിലൂടെ ഡയറക്ടര്‍ ഫൈസല്‍ ഇക്കയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഏതായാലും അധികം തള്ളി മറിക്കുന്നില്ല…. എല്ലാവരുടെയും സപ്പോര്‍ട്ടും അനുഗ്രഹവും ഉണ്ടാവണേ….’ എന്നായിരുന്നു ജിഷിന് എഴുതിയത്. സംഗീത സംവിധായകന് അല്‍ഫോന്‍സ് ജോസഫിന്റെ സംഗീതത്തില്‍ പിറന്ന സീരിയലിന്റെ ടൈറ്റില്‍ സോങ്ങും പ്രേക്ഷകര്‍ക്കിടയില്‍ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി ഒമ്പത് മണിക്കാണ് അമ്മ മകള്‍ സീരിയല്‍ സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടി ഗായത്രി സുരേഷ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. ഇതിനു പിന്നാലെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിരവധി വാഹനങ്ങളിലാണ് ഇടിച്ചതെന്നും ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്നുമൊക്കെ പറഞ്ഞ് നാട്ടുകാര്‍ വണ്ടി തടഞ്ഞ് വെയ്ക്കുന്ന വീഡിയോ ആണ് വൈറലായി മാറിയത്. നീ നടിയല്ലേടി, സിനിമാ നടി എന്ന് പറഞ്ഞു കൊണ്ട് നാട്ടുകാര്‍ ചോദിക്കുന്ന വീഡിയോയാണ് എത്തിയിരുന്നത്. ഗായത്രിയുടെ കൂടെ ഉണ്ടായിരുന്ന വ്യക്തിയുടെ പേര് ആളുകള്‍ ചോദിച്ചതോടെ ജിഷിന് എന്നാണ് ഇയാള്‍ പേര് പറഞ്ഞത്. ഈ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഇതോടെ നിരവധി പേര് സീരിയല്‍ നടന് ജിഷിന് ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതോടെ ജിഷിന് സംഭവത്തില്‍ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി ജിഷിന് തന്നെ രംഗത്തെത്തിയിരുന്നു. ആ സംഭവത്തില്‍ ഉള്‍പ്പെട്ട ജിഷിന് താനല്ലെന്നും ആവശ്യമില്ലാതെ തന്റെ പേര് ഇത്തരം സംഭവങ്ങളിലേയ്ക്ക് വലിച്ചിടരുത് എന്നുമാണ് ജിഷിന് പറയുന്നത്.
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന് ജിഷിന്. നിരവധി സിരീയലുകളില്‍ പ്രധാന വേഷങ്ങളില്‍ ജിഷിന് അഭിനയിച്ചിരുന്നു. ഗായത്രി സുരേഷിന്റെ വാഹനാപകട സമയത്ത് താരത്തിനൊപ്പം സഞ്ചരിച്ചത് സീരിയല്‍ താരം ജിഷിന് ആണെന്നായിരുന്നു ചിലര്‍ പ്രചരിപ്പിച്ചത്. ഈ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ കുടുംബത്തിലടക്കമുള്ളവരുടെ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും താന്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത സംഭവത്തിലേക്കാണ് തന്റെ പേര് വലിച്ചിഴക്കപ്പെട്ടതെന്നുമാണ് ജിഷിന് സോഷ്യല്‍മീഡിയയില്‍ ലൈവിലെത്തി പറഞ്ഞത്. തനിക്കും കുടുംബവും പ്രായമായ അമ്മയുമുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ അവര്‍ക്ക് വലിയ വേദനയാണുണ്ടാക്കുന്നതെന്നുമാണ് ജിഷിന് പറഞ്ഞത്.
