മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് ജിജോയ്. ‘ജയ് ഭീമില്‍ അഭിനയ പരിശീലകനായെത്തി സിനിമയില്‍ നിര്‍ണായക കഥാപാത്രത്തെയും ജിജോയി അവതരിപ്പിച്ചിരുന്നു. സിനിമാ-നാടക നടനും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസോസിയേറ്റ് പ്രൊഫസറുമായ ജിജോയ് അപ്രതീക്ഷിതമായാണ് ജയ് ഭീമില്‍ അഭിനയിക്കാനെത്തുന്നത്.
ഇപ്പോഴിതാ നടന് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും സിനിമയിലെ പുതിയ പ്രവണതകളെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് ജിജോയ്. ‘ബെസ്റ്റ് ആക്ടര്റില് മമ്മൂട്ടിയുടെ നെഞ്ചത്തടിക്കുന്ന സീന്‍ വളരെ പേടിയോടെയാണ് ചെയ്തതെന്ന് താരം പറയുന്നു. അന്ന് ജോജു, മനു അങ്ങനെ കുറച്ചുപേരൊക്കെ ഉണ്ടായിരുന്നു. അവരൊക്കെ റിഹേഴ്സല്‍ ചെയ്യും. എന്നാല്‍ മമ്മൂക്ക വന്ന് ഷൂട്ട് ചെയ്യുമ്പോള്‍ തെറ്റിക്കും.
ഞാന്‍ പേടിച്ചിട്ട് വളരെ പതുക്കെയാണ് ഡയലോഗ് പറയുന്നത്. അതിനിടയിലാണ് നെഞ്ചത്തടിക്കേണ്ട സീനുള്ളത്. ഇവനാണ് ഹീറോ എന്നു പറഞ്ഞ് മമ്മൂക്കയെ അടിക്കണം. അത് ചെയ്യാനൊരു പേടി തോന്നി. അപ്പോള്‍ ഞാന്‍ മാര്‍ത്താണ്ഡന്‍ ചേട്ടനോട് ചോദിച്ചു, മമ്മൂക്കയെ അടിക്കുന്നത് ചെയ്യാന്‍ പറ്റുമോന്ന്. അദ്ദേഹം മമ്മൂക്കയോട് തന്നെ ചോദിക്കാന്‍ പറഞ്ഞു.
അങ്ങനെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. കുറേകാലത്തെ ആഗ്രഹം ആയിരിക്കുമല്ലെ മമ്മൂട്ടിയെ അടിക്കണമെന്നത് അടിച്ചോ…ഇതായിരുന്നു മമ്മൂക്കയുടെ മറുപടി. അതിനു ശേഷമാണ് അദ്ദേഹത്തെ ഞാന്‍ ധൈര്യത്തിലൊന്ന് അടിച്ചത്,’ എന്നുമാണ് ജിജോയ് പറയുന്നത്.