മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എന്നത് കൊണ്ട് ചിത്രം എന്നും ഓര്‍മ്മിക്കപ്പെടും, ഒപ്പം ഷാനവാസും; ഓര്‍മ്മകള്‍ പങ്കുവെച്ച് ജയസൂര്യ

ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തി നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സുഫിയും സുജാതയും. മലയാളത്തിലെ ആദ്യ ഒടിടി ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ.

മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എന്നത് കൊണ്ട് ചിത്രം എന്നും ഓര്‍മ്മിക്കപ്പെടുമെന്നും നിരവധി മികച്ച കലാകാരന്മാര്‍ക്കൊപ്പം സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസിന്റെ ഓര്‍മ്മയും അദ്ദേഹം പങ്കുവെച്ചു.

ജയസൂര്യയുടെ വാക്കുകള്‍:

സൂഫിയും സുജാതയുടെയും ഒരു വര്‍ഷം. മലയാള സിനിമ ചരിത്രത്തിലെ ആദ്യ ഒടിടി റിലീസ് എന്ന പേരില്‍ എന്നും ഓര്‍മ്മിക്കപ്പെടും ഒപ്പം പ്രിയ്യപ്പെട്ട ഷാനവാസും. ഒരുപാട് മികച്ച കലാകാരന്മാര്‍ക്കൊപ്പം സഹകരിക്കാന്‍ സാധിച്ചു. പിന്നെ വിജയ് ബാബു, അദ്ദേഹം എപ്പോഴും പുതിയ ആശയങ്ങളുമായി വരും. ഞങ്ങളുടെ പുതിയ വാര്‍ക്കുകള്‍ക്കായി കാത്തിരിക്കുക. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് അദ്ദേഹം പറഞ്ഞത്.

കോവിഡ കാരണം ആമസോണിലൂടെ 2020 ജൂലൈ 3 ന് ആണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രീതി നേടി ചിത്രം മുന്നേറുന്നതിനിടെയായിരുന്നു ഷാനവാസിന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. ഹൃദയാഘാദത്തെ തുടര്‍ന്ന് ആശുപത്രിയിലായ ഷാനവാസ് രണ്ട് ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. കൂടുതല്‍ ചികിത്സക്കായി ഷാനവാസിനെ കൊയമ്പത്തൂരില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല.

Vijayasree Vijayasree :