തിയേറ്റേര്‍ തുറക്കുന്ന ആദ്യ ദിവസം തന്നെ പ്രേക്ഷകര്‍ ആവേശത്തോടെ വരുമെന്ന് കരുതുന്നില്ല; സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ തന്റെ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ജഗദീഷ്

സിനിമാ തീയേറ്ററുകള്‍ തുറക്കുന്നതിനെ സ്വാഗതം ചെയ്ത് നടന്‍ ജഗദീഷ്. തിയേറ്റേര്‍ തുറക്കുന്ന ആദ്യ ദിവസം തന്നെ പ്രേക്ഷകര്‍ ആവേശത്തോടെ വരുമെന്ന് കരുതുന്നില്ലെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും പ്രശ്‌നങ്ങള്‍ പിരിഹരിച്ച് മുന്നോട്ട് പോകണമെന്നാണ് സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ ആഗ്രഹം.

സിനിമ ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നതില്‍ തിയേറ്റര്‍ ഉടമകള്‍ കാര്യമായ പണിയെടുത്തിട്ടുണ്ട്. അതിന് അവര്‍ക്ക് ചിലവുകളും ഉണ്ടായിട്ടുണ്ട്. ലോണും മറ്റ് സാമ്പത്തിക ബാധ്യതകളും അവര്‍ക്കുണ്ട്. അതുകൊണ്ട് അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങളും ന്യായമാണ് ജഗദീഷ് പറയുന്നു.

ഒടിടി ഒരു ബദല്‍ സംവിധാനമാണ്. ഈ സംവിധാനം കൊണ്ട് തൃപ്തിപ്പെടുന്നവര്‍ ഉണ്ടാകാം. പൂര്‍ണമായ സംതൃപ്തി തിയേറ്ററുകളില്‍ നിന്നാണ് ലഭിക്കുന്നത്. അത് കിട്ടിയില്ലെങ്കില്‍ ഒടിടിയെ ആശ്രയിക്കും.

ഇനിയുള്ള കാലത്ത് ഒടിടിയില്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്ന സിനിമകള്‍ വരും. തിയേറ്ററില്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്ന വലിയ ചിത്രങ്ങള്‍ വരുമ്പോള്‍ തീയേറ്റര്‍ അനുഭവമാക്കണം എന്ന ആഗ്രഹം ചില പ്രേക്ഷകര്‍ക്കെങ്കിലും ഉണ്ടാകും’. ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :