നടിയെ ആക്രമിച്ച വിഷയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുന്നത്. ഇപ്പോഴിതാ നടിയ്ക്ക് നീതി ലഭിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് പറയുകയാണ് നടന് ഇന്നസെന്റ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ‘ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിങ്ങളും ഇറങ്ങി പ്രവര്‍ത്തിക്കണം. അതാണെനിക്ക് പറയാനുള്ളതെന്ന് നടന് പറഞ്ഞു.
അതേസമയം, നടിയ്ക്ക് പിന്തുണയുമായി സിനിമ ലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്. മമ്മുട്ടിയും മോഹന്‍ലാലും ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് നടി ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് സിനിമ ലോകം പിന്തുണ അറിയിച്ചത്.” ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലന്നാണ് നടി പോസ്റ്റില്‍ പറയുന്നത്.
അതിജീവിച്ച നടിയ്ക്ക് പിന്തുണയുമായി മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്, സംയുക്ത മേനോന്, ഗായിക സയനോര ഐശ്വര്യ ലക്ഷ്മി,അന്ന ബെന്‍, പാര്‍വ്വതി തിരുവോത്ത്, നിമിഷ സജയന്, പൃഥ്വിരാജും, ടൊവിനോ തോമസ്, കാളിദാസ് ജയറാം
ആസിഫ് അലി , ദുല്‍ഖര്‍, ബേസില്‍,ബാബുരാജ്, കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, പൂര്‍ണിമ തുടങ്ങി നിരവധി താരങ്ങള്‍ നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. മോളിവുഡ് താരങ്ങള്‍ മാത്രമല്ല ബോളിവുഡ് താരം സോനം കപൂറും പിന്തുണ അറിയിച്ചിട്ടുണ്ട്.