ഇത്രയും അഭിമുഖങ്ങളില്‍ ഇന്ദ്രേട്ടന്‍ നിഷ്‌കളങ്കനാണെന്ന് പറഞ്ഞു, പക്ഷെ..!, ഇന്ദ്രന്‍സിനെ കുറിച്ച് പറഞ്ഞ് മഞ്ജു പിള്ള

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഞ്ജു പിള്ള. മഞ്ജുവും ഇന്ദ്രന്‍സും പ്രധാന വേഷത്തിലെത്തിയ ഹോം എന്ന ചിത്രം ഏറെ പ്രശംസകള്‍ നേടിയിരുന്നു. ഇപ്പോഴിതാ ചില സിനിമാ സെറ്റുകളില്‍ ഇന്ദ്രന്‍സ് വലിയ കുസൃതികള്‍ ഒപ്പിക്കാറുണ്ടെന്ന് പറയുകയാണ് മഞ്ജു പിള്ള. ചില സിനിമാ സെറ്റുകളില്‍ നടനുമായുള്ള രസകരമായ മുന്‍കാല അനുഭവങ്ങളാണ് മഞ്ജു പിള്ള ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്.

ഇന്ദ്രേട്ടനെ കണ്ടാല്‍ പാവം എന്നൊക്കെ പറയും. ഇത്രയും അഭിമുഖങ്ങളില്‍ ഇന്ദ്രേട്ടന്‍ നിഷ്‌കളങ്കനാണെന്ന് പറഞ്ഞു, പക്ഷെ ഇത്രയും കുസൃതിയുള്ള ഒരു മനുഷ്യനില്ല. അന്ന് ആ സിനിമാസെറ്റില്‍ വെച്ച് ആള്‍ അത്രയും കുസൃതിത്തരങ്ങള്‍ ഒപ്പിച്ചിരുന്നു. തിരുവനന്തപുരത്തൊക്കെ കുസൃതിയെ കുണ്ടണി എന്നും കുസൃതിക്കാരനായ ആളെ കുണ്ടണി പാച്ചു എന്നൊക്കെ പറയും. അങ്ങനെയായിരുന്നു ഇന്ദ്രേട്ടന്‍.

ഇന്ദ്രേട്ടന്‍ സിനിമയിലെ മേക്കപ്പ് വിഭാഗത്തിലെ അസിസ്റ്റന്റുമാരോട് ചെന്ന് തന്റെ കൂടെ വന്നിട്ടുള്ള അസിസ്റ്റന്റുമാര്‍ വിളിക്കുന്നുവെന്ന് പറയും. അവര്‍ തന്റെ അസിസ്റ്റന്റായ ജ്യോതി വിളിക്കുന്നുവെന്ന് വിചാരിച്ച് ഇങ്ങോട്ടു വരും. ആ നേരം കൊണ്ട് ഇന്ദ്രേട്ടന്‍ തന്റെയടുത്ത് വരും, എന്നിട്ട് പറയും നിങ്ങള്‍ ഇവിടെയിങ്ങനെ ഇരുന്നോ ഒന്നും അറിയണ്ടല്ലോ എന്ന്.

അവിടെ നിങ്ങളുടെ അസിസ്റ്റന്റിനെ എല്ലാവരും കൂടെ ആക്രമിക്കുന്നു. അവര്‍ ലൈനടിക്കുവാണ്. നിങ്ങള്‍ക്ക് ചീത്ത പേരാവും എന്നൊക്കെ പറയും. താന്‍ അവിടേയ്ക്ക് ഓടി ചെല്ലുമ്പോഴാണ് ജ്യോതി ചേച്ചി വിളിക്കുന്നുവെന്ന് ഇന്ദ്രേട്ടന്‍ പറഞ്ഞു എന്ന് അവര്‍ പറയുക. അങ്ങനെ കുറെ കാര്യങ്ങള്‍ അദ്ദേഹം ചെയ്യാറുണ്ട് എന്നാണ് മഞ്ജു പറയുന്നത്.

Vijayasree Vijayasree :