ഹോളിവുഡ് നടിയായ പട്രീഷ്യ ഹിച്കോക്ക്(93) അന്തരിച്ചു. കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്സില് തിങ്കളാഴ്ചയായിരുന്നു മരണം. വിഖ്യാത ഹോളിവുഡ് സംവിധായകന് ആല്‍ഫ്രഡ് ഹിച്കോക്കിന്റെ മകളാണ് പട്രീഷ്യ ഹിച്കോക്ക്.
അദ്ദേഹത്തിന്റെ സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിന്‍, സൈക്കോ തുടങ്ങിയ സിനിമകളില്‍ അഭിയനയിച്ചിട്ടുണ്ട്. സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിനിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.
ആല്‍ഫ്രഡ് ഹിച്ച്കൊക്കിന്റെ സ്റ്റേജ് ഫ്രൈറ്റ് എന്ന ചിത്രത്തിലൂടെയാണ് പട്രീഷ്യയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. ചബ്ബി ബാനിസ്റ്റര്‍ എന്ന ചെറിയ വേഷത്തിലാണ് ചിത്രത്തില്‍ അവതരിധപ്പിച്ചത്.
പിന്നാലെ സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിനില്‍ ബാര്‍ബറ മോര്‍ട്ടണ്‍ എന്ന കഥാപാത്രം ചെയ്തു. സിനിമയ്ക്ക് പുറമെ നിരവധി ടെലിവിഷന്‍ സീരീസുകളിലും അഭിയനയിച്ചിട്ടുണ്ട്.