‘കത്തികള്‍ക്കും കഠാരകള്‍ക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക, സ്വയം തിരുത്തുക’; കുറിപ്പുമായി ഹരീഷ് പേരടി

സമകാലിക വിഷയങ്ങളില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്താറുള്ള താരമാണ് ഹരീഷ് പേരടി. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറക്കാനൊരുങ്ങുന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ കുറിപ്പ്:

കോളേജില്‍ പഠിക്കുമ്പോള്‍ കത്തികള്‍ക്കും കഠാരകള്‍ക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക…സ്വയം തിരുത്തുക…ചങ്ങലകളില്ലാതെ പൂട്ടിയിട്ട് രണ്ട് വര്‍ഷമായി …ആത്മകഥകളിലെ ധീരന്‍മാരെ ഇനി നിങ്ങള്‍ കഥകള്‍ കണ്ണാടിയില്‍ നോക്കി പറയുക…

സ്വയം ആസ്വദിക്കുക…സന്തോഷിക്കുക …എനിക്ക് അവാര്‍ഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ…പക്ഷെ കുടുംബം പോറ്റണം…അതിനുള്ള അവകാശമുണ്ട്…ഇങ്ങിനെ പറയാനുള്ള ഒരു രോമം കളിച്ച നാടകങ്ങളിലൂടെ എനിക്ക് പണ്ടേ മുളച്ചിട്ടുണ്ട്…ഇന്നത്തെ ടിപിആര്‍ 18.04%…ലാല്‍ സലാം… എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

Vijayasree Vijayasree :