ലാക്കേഷനില്‍ പൊങ്കല്‍ കഴിക്കാനുള്ള അനുവാദം കിട്ടി…തമിഴ് നാട് സര്‍ക്കാറിന് അഭിവാദ്യങ്ങള്‍; കേരള സര്‍ക്കാരെ ആ കഞ്ഞിയും, ഉണക്കല്‍ മീനും, തേങ്ങാ ചമ്മന്തിയും കഴിക്കാന്‍ എന്നാണ് നിങ്ങള്‍ അനുവാദം തരിക?..പ്ലീസ് വിശന്നിട്ട് വയ്യ’ എന്ന് ഹരീഷ് പേരടി

കോവിഡ് കാരണം ദുരിതത്തിലാണ്ടു പോയ മേഖലയാണ് സിനിമ മേഖല. വ്യാപനത്തില്‍ കുറവ് വന്ന സാഹചര്യത്തില്‍ രാജ്യമെമ്പാടും ചെറിയ ചെറിയ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തമിഴ്നാട് സര്‍ക്കാര്‍ സിനിമ ഷൂട്ടിങ്ങും അനുവദിച്ചിരുന്നു. എന്നാല്‍ എല്ലാ മേഖലയ്ക്കും ഇളവുകള്‍ നല്‍കിയെങ്കിലും കേരളം മാത്രം ഷൂട്ടിംഗിന്റെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കുകയാണ്.

എന്നാല്‍ ഇപ്പോഴിതാ ഇതിനെതിരം രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ‘രണ്ട് മാസത്തിനു ശേഷം ലൊക്കേഷനില്‍ പൊങ്കല്‍ കഴിക്കാനുള്ള അനുവാദം കിട്ടി…തമിഴ് നാട് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍…പ്രിയപ്പെട്ട കേരള സര്‍ക്കാരെ ആ കഞ്ഞിയും, ഉണക്കല്‍ മീനും, തേങ്ങാ ചമ്മന്തിയും കഴിക്കാന്‍ എന്നാണ് നിങ്ങള്‍ അനുവാദം തരിക?..പ്ലീസ് വിശന്നിട്ട് വയ്യ’ എന്നാണ് അദ്ദേഹം പറഞ്ഞത്.

തമിഴ്നാട്ടില്‍ ഷൂട്ടിങ്ങിന് അനുമതി ലഭിച്ചതിനാല്‍ ചിത്രീകരണത്തിനായി ചെന്നൈയിലെത്തിയിരിക്കുകയാണ് ഹരീഷ്. ലൊക്കേഷനില്‍ പൊങ്കല്‍ കഴിക്കാന്‍ അനുവാദം തന്ന തമിഴ്നാട് സര്‍ക്കാരിന് അഭിവാദ്യം പറഞ്ഞ് കൊണ്ടായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സംസ്ഥാന സര്‍ക്കാര്‍ ചിത്രീകരണത്തിന് അനുവാദം നല്‍കാത്ത സാഹചര്യത്തില്‍ ബ്രോ ഡാഡി ഉള്‍പ്പടെയുള്ള മലയാള സിനിമകള്‍ ചെന്നൈയില്‍ ലൊക്കേഷന്‍ അന്വേഷിക്കുകയാണെന്നാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ഷിബു ജി സുശീലന്‍ പറഞ്ഞിരുന്നു. അങ്ങനെ വന്നാല്‍ മലയാളി സിനിമ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും ഷിബു അറിയിച്ചു.

Vijayasree Vijayasree :