ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടു, പക്ഷേ കാണാന്‍ അത്ര ഭംഗിയല്ലെന്നു പറഞ്ഞ് അവര്‍ തന്നെ സെലക്ട് ചെയ്തില്ല, ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഗൗതമി

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഗൗതമി നായര്‍. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ സെക്കന്‍ഡ് ഷോ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് ഗൗതമി ബിഗ്‌സ്‌ക്രീനിലേയ്‌ക്കെത്തുന്നത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസിലും സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത ചാപ്റ്റേഴ്സിലും 2014ല്‍ കൂതറ എന്ന ചിത്രത്തിലും മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചത്.

തുടര്‍ന്ന് അഭിനയത്തില്‍ നിന്നും മാറി നിന്ന ഗൗതമി ആറ് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തുകയാണ്. മഞ്ജു വാര്യര്‍ക്കൊപ്പമാണ് ഗൗതമിയുടെ രണ്ടാം വരവ്. ജയസൂര്യയും മഞ്ജുവും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗൗതമിയാണ്. റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം പ്രജേഷ് സെന്നാണ്.

എന്നാല്‍ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ‘ 2011ല്‍ ഒരു പുതിയ സംവിധായകന്റെ ചിത്രത്തില്‍ വെറുതെ ഓഡിഷന് പോയി. ആ സമയത്തെ മികച്ച നടന്‍മാര്‍ ഒക്കെ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഓഡിഷനില്‍ അവര്‍ എന്റെ ഫോട്ടോസ് ഒക്കെ എടുത്തു.

അവിടെ ചെന്ന് കഴിഞ്ഞ് രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞപ്പോഴെക്കും ആ പടത്തില്‍ വര്‍ക്ക് ചെയ്ത ഒരു ചേട്ടന്‍ എന്നോട് പറഞ്ഞു ചിത്രത്തിലേക്ക് എന്നെ എടുക്കുന്നില്ല എന്ന്. ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും എന്നെ കാണാന്‍ അത്ര ഭംഗിയില്ലാത്തതുകൊണ്ടാണ് എടുക്കാത്തത് എന്നാണ് കേട്ടതെന്ന് ആ ചേട്ടന്‍ പറഞ്ഞു. അതെനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

ആ ഒരു സമയത്താണ് സെക്കന്റ് ഷോയിലേക്കുള്ള ഓഡിഷന്‍. ഒരു കസിന്‍ എന്റെ ഫോട്ടോസ് ഓഡിഷന് അയച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെടുകയും എന്നെ ഓഡിഷന് വിളിക്കുകയും ചെയ്തു. ഞാന്‍ ആ ഒരു വാശിയില്‍ ഈ പടം എങ്ങനെയെങ്കിലും ചെയ്ത്, മുമ്പ് എന്നെ വേണ്ട എന്ന് വെച്ചവരെ കാണിച്ചുകൊടുക്കണം എന്ന തീരുമാനത്തിലായിരുന്നു. അങ്ങനെയാണ് സെക്കന്റ് ഷോയില്‍ എത്തിയത് എന്നും താരം പറയുന്നു.

Vijayasree Vijayasree :