അവതാരകനായും നടനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി ഫോര്‍ ഡാന്‍സില്‍ പേളിമാണിക്കൊപ്പം അവതാരകനായെത്തിയപ്പോഴാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ജിപി പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഒരു ദിവസം മൂന്ന് കല്യാണം കഴിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം ജി പോസ്റ്റ് ചെയ്തത്. സംഭവബഹുലമായ കല്യാണങ്ങളാണ് നടന്നത്. രസകരമായതും അ പ്രതീക്ഷിതവുമായ കാര്യങ്ങളാണ് ഇതിനിടയില്‍ നടന്നത്.
മൂന്ന് തരത്തിലുള്ള കല്യാണങ്ങളാണ് നടന്നത്. ഒന്ന് മലയാളി ഹിന്ദു വെഡ്ഡിങ്, തമിഴ് ഹിന്ദു വെഡ്ഡിങ്, തെലുങ്ക് ഹിന്ദി വെഡ്ഡിങ്. പല തരത്തിലുള്ള വേഷവിധാനങ്ങളും ഇമോഷനുമായിരുന്നു കല്യാണത്തിന്. ജിപിയുടെ കല്യാണമാണോ നടന്നതെന്നായിരുന്നു ആദ്യ വീഡിയോ കണ്ടപ്പോള്‍ മുതല്‍ ആരാധകര്‍ ചോദിച്ചത്.
വീഡിയോ വൈറലായി മാറിയതോടെയായിരുന്നു നടന്നത് ചിത്രീകരണമാണെന്ന് പറഞ്ഞ് ജിപി എത്തിയത്. ദിവ്യ പിള്ളയും മഹിമ നമ്പ്യാരുമൊക്കെയായിരുന്നു വധുവിന്റെ വേഷത്തിലെത്തിയത്. വിവാഹത്തിനായി അണിഞ്ഞൊരുങ്ങുന്നതും ചിത്രീകരണത്തിനിടയിലെ ചിരിനിമിഷങ്ങളുമെല്ലാമാണ് ജിപി പങ്കുവെച്ചത്. മൂന്ന് വിവാഹം കഴിഞ്ഞതുകൊണ്ട് ജീവിതത്തിലെ ഒറിജിനല്‍ കല്യാണത്തിന് ടെന്‍ഷനൊന്നുമുണ്ടാവില്ല
എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ജിപി അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. പിന്നീട് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഐ ജി എന്ന ചിത്രത്തിലും ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഭൂമി മലയാളം, കോളേജ് ഡെയ്‌സ്, 72 മോഡല്‍, വര്‍ഷം, ലാവണ്ടര്‍ തുടങ്ങിയവയാണ് ഗോവിന്ദ് പദ്മസൂര്യ അഭിനയിച്ച മറ്റ് സിനിമകള്‍.