പരിഷ്‌കാരം ഇത്തിരി കൂടിപ്പോയില്ലേ?? പണിയില്ലാത്തവര്‍ പലതും പറയും… മൈന്‍ഡ് ചെയ്യാറില്ല’, പ്രിയതമയ്ക്ക് പിന്തുണയുമായി ഗോപി സുന്ദര്‍

സംഗീത ലോകത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചുകൊണ്ട് ഇരിക്കുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഇപ്പോള്‍ മലയാളവും കടന്ന് തെലുങ്കില്‍ വരെ സജീവമാണ് . ഗോപിസുന്ദറും ഗായിക അഭയ ഹിരണ്മയിയും തമ്മിലുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ബന്ധം മലയാളികള്‍ക്ക് അറിയാവുന്ന കാര്യമാണ്. ആദ്യ ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന ഗോപി സുന്ദര്‍ ഒമ്പത് വര്‍ഷത്തോളമായി അഭയയുമായി പ്രണയത്തിലാണ്.

എല്ലാ പൊതുപരിപാടികളിലും ഗായിക കൂടിയായ അഭയ ഗോപി സുന്ദറിനൊപ്പം ഉണ്ടാകും. ഗായക എന്നതിലുപരി നല്ല മോഡല്‍ കൂടിയായ അഭയ ഇടയ്ക്കിടെ ഗ്ലാമറസ് വസ്ത്രങ്ങളില്‍ ഉള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അഭയയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് നേരെയും വിര്‍ശകര്‍ വാളുമായി എത്തറുണ്ട്. പരിഷ്‌കാരം ഇത്തിരി കൂടിപ്പോയില്ലേ? എന്നൊക്കെയുള്ള തരത്തിലാണ് അഭയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് പലപ്പോഴും ലഭിക്കുന്ന കമന്റുകള്‍. അടുത്തിടെ ഒരു തെലുങ്ക് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ അഭയ ഗോപിസുന്ദറിന് ഒപ്പം ഗ്ലാമറസ് വേഷത്തില്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വൈറലായിരുന്നു.

തെലുങ്ക് ചിത്രമായ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറിന്റെ വിജയാഘോഷത്തില്‍ ഇരുവരും പങ്കെടുത്തപ്പോഴാണ് ബോളിവുഡ് നടിമാര്‍ മാറിനിനില്‍ക്കുന്ന തരത്തില്‍ ഗ്ലാമറസായി ഗോപിക്കൊപ്പം അഭയ എത്തിയത്. എന്റെ പവര്‍ ബാങ്ക് എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദര്‍ അഭയയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഡീപ്പ് നെക്കുള്ള തിളക്കമാര്‍ന്ന ഷോര്‍ട്ട് ഗൗണാണ് അന്ന അഭയ ധരിച്ചിരുന്നത്. താരത്തിന്റെ വസ്ത്രധാരണത്തിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് പരിഹാസങ്ങളും വിമര്‍ശനങ്ങളും വന്നിരുന്നു. അതിന് എതിരെ അഭയ ഹിരണ്മയി പ്രതികരിക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍മീഡിയില്‍ അഭയയ്ക്ക് നേരെ മോശം കമന്റുകള്‍ വരുമ്പോള്‍ അഭയയ്ക്ക് വേണ്ടി സംസാരിച്ച് പിന്തുണ നല്‍കി ഗോപി സുന്ദര്‍ ഒപ്പമുണ്ടാകും. ഇപ്പോള്‍ അഭയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് ഗോപി സുന്ദര്‍ കുറിച്ച കമന്റാണ് വൈറലാകുന്നത്. ഹൈദരാബാദിലെ ചരിത്ര പ്രസിദ്ധമായ ഗോല്‍ഗോണ്ട ഫോര്‍ട്ടില്‍ വെച്ച് നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളാണ് അഭയ പങ്കുവെച്ചിരിക്കുന്നത്. എന്റെ സുന്ദരി എന്നാണ് അഭയയുടെ ചിത്രങ്ങള്‍ കണ്ട് ഗോപി സുന്ദര്‍ കമന്റായി കുറിച്ചത്. ഇതിന് മുമ്പ് പര്‍പ്പിള്‍ നിറത്തിലുള്ള ടോപ്പില്‍ അതി സുന്ദരിയായിട്ടുള്ള ചിത്രങ്ങള്‍ അഭയ പങ്കുവെച്ചപ്പോള്‍ എന്റെ ഹോട്ട് എന്ന കമന്റിനല്‍കിയാണ് തന്റെ പിന്തുണ ഗോപി അറിയിച്ചത്.

അഭയയുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പിന്തുണ നല്‍കി പോകുന്ന ഗോപിയെ താരജോഡികളുടെ ആരാധകര്‍ അഭിനന്ദിക്കാറുണ്ട്. നോട്ട് ബുക്ക് എന്ന സിനിമയിലൂടെയാണ് ഗോപി സുന്ദര്‍ ആദ്യമായി സംഗീത സംവിധായകനാകുന്നത്.ഏതാണ്ട് 170 ലധികം സിനിമകളില്‍ സംഗീത സംവിധായകനായി പാട്ടുകള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട് ഗോപി സുന്ദര്‍. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ചില സിനിമകളില്‍ അഭയ പാടിയിട്ടുണ്ട്. സംഗീത സംവിധായകന്‍ എന്നതിലുപരി ഗായകനായും ഗോപി സുന്ദര്‍ തിളങ്ങിയിട്ടുണ്ട്. ടക്ക് ജഗദീഷ്, 18 പേജസ്, മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്നീ സിനിമകള്‍ക്ക് വേണ്ടിയാണ് ഏറ്റവും പുതിയതായി ഗോപി സുന്ദര്‍ സംഗീതം ഒരുക്കിയത്.

Vijayasree Vijayasree :