യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ആശ ശരത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മിനിസ്‌ക്രീനിലൂടെ എത്തി ബിഗ്‌സ്‌ക്രീനിലെത്തി തിളങ്ങി നില്‍ക്കുന്ന നടിയാണ് ആശ ശരത്ത്. ഇപ്പോഴിതാ ലോകത്തെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്ക് യുഎഇ നല്‍കുന്ന ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരിക്കുകയാണ് താരം.

ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ചാണ് നടി വിസ ഏറ്റുവാങ്ങിയത്. ‘ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. കഴിഞ്ഞ 27 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്നയാളാണ് ഞാന്‍.

ഒരു ക്ലാസിക്കല്‍ നര്‍ത്തകി എന്ന നിലക്കും സിനിമാ നടി എന്ന നിലക്കും സംരഭക എന്ന നിലക്കും എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. യുഎഇക്ക് ഒരിക്കല്‍കൂടി നന്ദി അറിയിക്കുന്നു.’ ആശ ശരത്ത് പറഞ്ഞു.

നേരത്തെ മലയാള സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥിരാജ്, ടൊവിനൊ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ എന്നിവര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയിരുന്നു.

Vijayasree Vijayasree :