ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ട് ഇവിടെ ഒന്നും സംഭവിച്ചില്ല, പക്ഷേ റഷ്യയില്‍ ട്രോള്‍സ് നിര്‍ത്തി; വീണ്ടും ‘എയറി’യിലായി ഗായത്രി സുരേഷ്

വളരെക്കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചതിയായ താരമാണ് ഗായത്രി സുരേഷ്. ട്രോളുകള്‍ അടിച്ചമര്‍ത്തലുകള്‍ ആണെന്നും ഇത് അവസാനിപ്പിക്കണമെന്നും പറഞ്ഞ് മുമ്പ് നടി ഗായത്രി ഒരു ലൈവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ആയിരുന്നു ഗായത്രിയുടെ അപേക്ഷ.

ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് അറുതി വരുത്തി ട്രോളുകള്‍ സംസ്ഥാനത്ത് നിന്ന് ബാന്‍ ചെയ്യണം എന്നതായിരുന്നു താരത്തിന്റെ ആവശ്യം. ഈ ആവശ്യം തന്നെ പല ട്രോളുകള്‍ക്കും കാരണമായി. ഇപ്പോഴിതാ ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ട് എന്തെങ്കിലും ഒക്കെ സംഭവിച്ചോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്

‘ഇവിടെ ഒന്നും സംഭവിച്ചില്ല, പക്ഷേ റഷ്യയില്‍ ട്രോള്‍സ് നിര്‍ത്തി എന്ന് പറഞ്ഞിട്ട് ഒരു ന്യൂസ് എനിക്ക് അയച്ച് തന്നിട്ടുണ്ടായിരുന്നു’, എന്ന് ഗായത്രി മറുപടി പറയുന്നു. ഇതേത്തുടര്‍ന്ന്, നിരവധിപ്പേരാണ് താരത്തിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിട്ടുള്ളത്.

‘എനിക്ക് കേരളത്തില്‍ മാത്രമല്ലെടാ, അങ്ങ് റഷ്യയിലുമുണ്ട് പിടി’ എന്നിങ്ങനെയാണ് പരിഹാസകമന്റുകള്‍. അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Vijayasree Vijayasree :