കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായുമായ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി ഗെഹന വസിഷ്ഠ്.
രാജ് കുന്ദ്രയുടെയും നിര്‍മാതാവ് ഏക്താ കപൂറിന്റെയും പേരുകള്‍ പറയാന്‍ മുംബൈ പൊലീസ് തന്നെ നിര്‍ബന്ധിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ താന്‍ ഇവര്‍ക്കെതിരെ മൊഴി നല്‍കാന്‍ തയ്യാറായില്ലെന്ന് ഗെഹന വസിഷ്ഠ് പറഞ്ഞു. രാജ് കുന്ദ്രയുടെ അക്കൗണ്ടുകളിലേക്ക് പണം വന്നിരുന്നതായും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് പോണ്‍ വീഡിയോ ഡാറ്റ കണ്ടെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ രാജ് കുന്ദ്രയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളുന്ന തരത്തിലാണ് ഗെഹനയുടെ വെളിപ്പെടുത്തല്‍. മുംബൈ പോലീസ് തന്നെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് ഗെഹന പറഞ്ഞു. അത്രയും പണം തന്നാല്‍ അറസ്റ്റില്‍ നിന്ന് ഒഴിവാക്കാമെന്ന് പോലീസ് തന്നോട് പറഞ്ഞതായും നടി പറഞ്ഞു.
താന്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ തന്നെ അവര്‍ അറസ്റ്റ് ചെയ്തു. നാല് മാസത്തോളമാണ് താന്‍ ജയിലില്‍ കിടന്നതെന്നും ഗെഹന പറഞ്ഞു. നടിക്ക് കേസില്‍ ജാമ്യം കിട്ടിയിരുന്നു. രണ്ട് കേസുകളാണ് ഗെഹനയ്‌ക്കെതിരെ മുംബൈ പോലീസ് എടുത്തിരിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ച് നടിക്കെതിരെ മറ്റൊരു കേസ് കൂടി കഴിഞ്ഞ ദിവസം എടുത്തിരുന്നു.
ചില ചൂടന്‍ രംഗങ്ങളില്‍ താന്‍ അഭിനയിച്ചിരുന്നുവെന്ന് നടി സമ്മതിച്ചു. രാജ് കുന്ദ്രയുടെ ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ അതൊരിക്കലും പോണ്‍ ചിത്രങ്ങളുടെ പരിധിയില്‍ വരില്ലെന്നും ഗെഹന പറഞ്ഞു. താന്‍ തെറ്റായി ഒന്നും ചെയ്തില്ല. അതുകൊണ്ട് പോലീസുകാര്‍ക്ക് പണവും നല്‍കിയിരുന്നില്ല. അവര്‍ വ്യക്തമാക്കി.