നാടോടി ഗായികയ്ക്ക് പൊതുവേദിയില്‍ ‘നോട്ടുമഴ’; സ്‌നേഹം നോട്ടാക്കി ആരാധകര്‍

നിരവധി ആരാധകരുള്ള ഗുജറാത്തി നാടോടി ഗായികയാണ് ഉര്‍വശി റദാദിയ. നാടന്‍പാട്ടിന്റെ രാജ്ഞി എന്നാണ് ഗായിക അറിയപ്പെടുന്നത് തന്നെ. നിരവധി വേദികളില്‍ നാടോടി സംഗീതത്തിന്റെ ആലാപന മാധുര്യം പകര്‍ന്ന ഉര്‍വശിയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

ഉര്‍വശി വേദിയിലിരുന്ന് ഹാര്‍മോണിയം വായിച്ച് പാടുമ്പോള്‍ പെട്ടെന്ന് ബക്കറ്റില്‍ നിറയെ നോട്ടുകളുമായി ആരാധകന്‍ വേദിയിലേക്ക് കയറുകയും ഉര്‍വശിയുടെ തലയിലേക്ക് ആ നോട്ടുകള്‍ ചൊരിയുന്നതും വീഡിയോയില്‍ കാണാം.

മടിയില്‍ നിറഞ്ഞ നോട്ടുകള്‍ അരികിലേക്ക് മാറ്റി വച്ച് ഉര്‍വശി കച്ചേരി തുടരുകയാണ്. ഗുജറാത്തിലെ ഏറ്റവും പ്രശസ്തയായ നാടന്‍പാട്ട് കലാകാരിയാണ് ഉര്‍വശി.

അഹമ്മദാബാദില്‍ സംഘടിപ്പിച്ച ഉര്‍വശിയുടെ കച്ചേരിക്കിടെയാണ് വൈറലായ ‘നോട്ട് മഴ. സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഗായിക ഈ വീഡിയോ പുറത്തുവിട്ടത്.

Vijayasree Vijayasree :