‘പുതിയ ഗോള്‍: ഈ ജന്റില്‍മാനൊപ്പം ഹിന്ദി ചിത്രം ചെയ്യണം’, ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ അമിത്ത് മസുര്‍ക്കര്‍

വ്യത്യസ്തമാര്‍ന്ന പ്രകടനങ്ങളിലൂടെ മലയാളികള്‍ക്കേറെപ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. താരത്തിന്റെ മാലിക് എന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക സ്വകാര്യതയാണ് ചിത്രത്തിനു ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇപ്പോഴിതാ ഫഹദിനൊപ്പം സിനിമ ചെയ്യണമെന്ന് തന്റെ ഗോള്‍ വ്യക്തമാക്കിയിരിക്കുകയാണ് ന്യൂട്ടന്‍, ഷെര്‍ണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ അമിത്ത് മസുര്‍ക്കര്‍.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം തന്റെ ആഗ്രഹം അറിയിച്ചത്. ‘പുതിയ ഗോള്‍: ഈ ജന്റില്‍മാനൊപ്പം ഹിന്ദി ചിത്രം ചെയ്യണം’, എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മാലിക്ക് തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മാലിക്ക് ഒരു ഫിക്ഷണല്‍ കഥ മാത്രമാണെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ പറഞ്ഞ് പോകുന്ന സംഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തണമെങ്കില്‍ അങ്ങനെ ആവാമെന്നും മഹേഷ് നാരായണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്.


Vijayasree Vijayasree :