യാത്ര പോകാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ്.., പക്ഷേ മാതാപിതാക്കള്‍ സമ്മതിക്കില്ല; താന്‍ പുറത്താണെങ്കില്‍ മടങ്ങിവരുന്നതുവരെ അവര്‍ക്ക് സമാധാനമുണ്ടാകില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍

വളരെ ചുരുങ്ങിയ സമയെ കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ താന്‍ യാത്ര പോകാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണെന്നും എന്നാല്‍ തന്റെ മാതാപിതാക്കല്‍ കൂടുതല്‍ പ്രൊട്ടക്റ്റീവ് ആയതുകൊണ്ട് അതിന് അവസരം ലഭിച്ചിരുന്നില്ലെന്നും പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുമായി സമീര്‍ക്ക എന്നെ സമീപിച്ചപ്പോള്‍ അന്ന് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നുണ്ട്. എനിക്ക് വളരെ പ്രൊട്ടക്റ്റീവായ മാതാപിതാക്കളാണുള്ളത്. ഞാനൊരു മോട്ടോര്‍ സൈക്കിളില്‍ കയറി പോയാല്‍ പോലും അവര്‍ക്ക് പേടിയാണ് ഞാന്‍ പുറത്താണെങ്കില്‍ മടങ്ങിവരുന്നതുവരെ അവര്‍ക്ക് സമാധാനമുണ്ടാകില്ല.

സോളോ റൈഡര്‍മാരുടെ നിരവധി പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ ജോലിയെ യാത്ര ചെയ്യാന്‍ എനിക്ക് ലഭിക്കുന്ന വലിയ അവസരമായാണ് ഞാന്‍ കാണുന്നത്,’ എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

കുറുപ്പാണ് അവസാനമായി പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം. ജനുവരി 14 ന് റിലീസ് ചെയ്യാനിരുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.

Vijayasree Vijayasree :