വ്യത്യസ്ത നിലപാടുകളും കാഴ്ചപ്പാടുകളും പങ്ക് വെച്ച് ശ്രദ്ധ നേടിയ താരമാണ് ദിയ സന. തനിക്ക് പറയാന്‍ ഉള്ളത് എവിടെയും ആരുടെയും മുഖത്ത് നോക്കി പറയാന്‍ മടി കാണിക്കാത്ത ദിയയെ വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്താറുണ്ട്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് ദിയ ഷെയര്‍ ചെയ്യുന്ന എല്ലാ പോസ്റ്റുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അത്തരത്തില്‍ ദിയ ഇപ്പോള്‍ ഷെയര്‍ ചെയ്ത, ഞാന്‍ ചെയ്ത സഹായങ്ങള്‍ കൊണ്ട് എന്റെ മണ്ടക്കടിച്ചു ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ട്.. എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിനും നിറഞ്ഞ് പ്രതികരണമാണ് ലഭിക്കുന്നത്.
ഞാന്‍ ചെയ്ത സഹായങ്ങള്‍ കൊണ്ട് എന്റെ മണ്ടക്കടിച്ചു ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ട്.. ഒന്നോര്‍ത്തോ എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത്.. അനുഭവിക്കാതെ എവിടെപ്പോകാന്‍. പകവീട്ടലുകളാണ് ഇതൊക്കെയെന്നറിയാന് വൈകി.. ഒരിക്കലുമില്ലാത്ത പ്രശ്നങ്ങളൊക്കെ ഇപ്പൊ പുതിയതായി എനിക്ക് നേരെ വരുമ്പോള്‍ മനസിലാകാന്‍ പാകത്തിനുള്ള നല്ലമനുഷ്യരും എന്റെ കൂടെയുണ്ടെന്നുള്ളതില് സന്തോഷം. പിന്നെ പുരോഗമനം പിടിച്ചു നിലപാടില്‍ നിലനില്പിന് വേണ്ടി ഉറച്ചു നില്ക്കുന്ന കപടമുഖങ്ങളോട് നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചു ഞാന്‍ എന്റെ കാര്യം നോക്കും.. കുറെ നാളില്‍ എന്റെ ചിലവില്‍ തിന്ന് കുടിച്ചിട്ട് ഞാനിപ്പോ പറയുന്നത് എച്ചിക്കണക്കാണെന്നു കൂട്ടി നീയൊക്കെ നിര്‍വൃതിയടഞ്ഞോ.. ഈ വക ഐറ്റംസ് എന്റെ ലൈഫില്‍ നിന്ന് പോയപ്പോഴേ എനിക്ക് സ്വസ്ഥത ഉണ്ടായി..എന്റെ ജീവിതത്തിലെ പുതിയ അധ്യായങ്ങള്‍ ആരംഭിക്കുകയായി.. എന്നായിരുന്നു ദിയയുടെ പോസ്റ്റ്.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദിയ സന. ബിഗ്ബോസ് ആദ്യ സീസണിന്റെ മത്സരാര്‍ത്ഥിയായിരുന്നു ദിയ. അധികനാള്‍ നിന്നില്ലാ എങ്കിലും ദിയയുടെ പ്രകടനം ഏവരും ശ്രദ്ധിച്ചിരുന്നതാണ്. സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമായ ദിയ സന ബിഗ്ബോസ് ഷോയില്‍ ഏറെ അവഗണന സഹിച്ച മത്സരാര്‍ഥിയായിരുന്നു. തന്റെ നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ ഒരുപാട് അവഗണനകള്‍ സഹിക്കേണ്ടി വന്നിരുന്നുവെന്നും ദിയ പറഞ്ഞിരുന്നു. ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷമുള്ള ദിയയുടെ തുറന്നുപറച്ചിലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസ് രണ്ടാം സീസണ് ആരംഭിച്ചപ്പോഴും ഷോയിലെ മത്സരാര്‍ത്ഥികളെ കുറിച്ച് വ്യക്തമായ അഭിപ്രായങ്ങളുമായി താരം രംഗത്ത് എത്തിയിരുന്നു.
about diya sana