തനിക്ക് ഉണ്ടായിരുന്ന കടങ്ങളെല്ലാം തീര്‍ത്തത് അങ്ങനെയായിരുന്നു; തുറന്ന് പറഞ്ഞ് ദിലീഷ് പോത്തന്‍

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച സംവിധായകനാണ് ദിലീഷ് പോത്തന്‍. നടനെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ഏറെ ശ്രദ്ധേയനാണ് താരം. ഇപ്പോഴിതാ ഇങ്ങനെ നടനെന്ന നിലയില്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതിനാലാണ് തനിക്ക് ഉണ്ടായിരുന്ന കടങ്ങളൊക്കെ വീട്ടാന്‍ കഴിഞ്ഞതെന്നു പറഞ്ഞിരിക്കുകയാണ് ദിലീഷ് പോത്തന്‍.

‘സിനിമയില്‍ നിന്ന് ലഭിക്കുന്ന ശമ്പളം വരുന്നു, വിതരണം ചെയ്യുന്നു. കുറേ കടങ്ങള്‍ ഉണ്ടായിരുന്നു അതൊക്കെ തീര്‍ത്തു. ഞാന്‍ ഒരു വിതരണക്കാരന്‍ കൂടിയാണ് അപ്പോള്‍ അഭിനയിച്ചു കിട്ടുന്ന പണം ആ വഴിക്കും ചെലവാക്കണം. ഇപ്പോള്‍ തന്നെ അന്‍പതു സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു. അതില്‍ നിന്ന് ലഭിച്ച പ്രതിഫലം കൊണ്ട് കൂടിയാണ് കടങ്ങള്‍ വീട്ടാന്‍ കഴിഞ്ഞത്.

അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമാണ്. പിന്നെ സാമ്പത്തികമായും മെച്ചമുണ്ട്. വലിയ ഗ്യാപ്പില്‍ സിനിമ ചെയ്യുന്ന ഒരാളാണ് ഞാന്‍. ആകെ ചെയ്തത് മൂന്ന് സിനിമകളാണ്. ഞാന്‍ തൊണ്ണൂറുകളിലെ ഒരു സംവിധായകനായിരുന്നേല്‍ ഒരു വര്‍ഷം തന്നെ മൂന്ന് നാല് സിനിമകള്‍ ചെയ്യേണ്ടി വന്നേനെ. സിനിമയില്‍ വരുമ്പോള്‍ തന്നെ ഞാന്‍ അസോസിയേറ്റിന്റെ റോളിലായിരുന്നു.

അവിടെ നിന്ന് എട്ടു സിനിമകള്‍ അസോസിയേറ്റ് എന്ന പോസ്റ്റില്‍ വര്‍ക്ക് ചെയ്തു. സിനിമയില്‍ അസിസ്റ്റന്റ്റ് ഡയറക്ടറായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല’ എന്നും ദിലീഷ് പോത്തന്‍ പറയുന്നു. 2010ല്‍ പുറത്തിറങ്ങിയ ‘9 കെകെ റോഡ്” എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് സിനിമയില്‍ ദിലീഷ് പോത്തന്‍ എത്തുന്നത്.

Vijayasree Vijayasree :