നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍ കൂര്‍ ജാമ്യഹര്‍ജിയില്‍ താരത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ദിലീപ് ആദ്യമെത്തിയത് സെന്റ് ജൂഡ് പള്ളിയിലാണ്. പള്ളിയിലെത്തി മനസു തുറന്ന് പ്രാര്‍ത്ഥിച്ച ശേഷം ഒരു കവര്‍ മെഴുകുതിരിയും കത്തിച്ച ശേഷമാണ് ദിലീപ് തിരികെ പോയത്.
ദിലീപ് ആദ്യ തവണ ജയിലിലായപ്പോള്‍ ദിലീപ് ജയിലില്‍ നിന്നും വായിച്ച പുസ്തകത്തിന്റെ ഓര്‍മ്മയിലാണ് ഈ പള്ളിയിലേയ്ക്ക് ദിലീപ് പോകുന്നതെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഇതിനോടകം തന്നെ തന്റെ പ്രാര്‍ത്ഥന കേട്ടതിന് നന്ദി സൂചകമായി സെന്റ് ജൂഡ് പള്ളിയിലെത്തി ഒരു കൂട് മെഴുകുതിരിയാണ് താരം കത്തിച്ചിരിക്കുന്നത്.
ദിപീപ് കടുത്ത ദൈവ വിശ്വാസിയാണ് എന്നാണ് പലഘട്ടങ്ങളില്‍ നിന്നായി മനസിലാക്കേണ്ടത്. അമ്പലങ്ങളും പള്ളികളുമായി നടക്കുകയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉള്‍പ്പെട്ടതോടെ നടന്‍ പോകാത്തതും ആരാധനാലയങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഗൂഢാലോചന കേസിലും ദിലീപിനെ ദിലീപ് ആരാധിക്കുന്ന ദൈവങ്ങള്‍ തുണച്ചു എന്ന് തന്നെ വേണം കരുതാന്‍.
അത് മാത്രമല്ല.., ദിലീപിന്റെ ഭാഗ്യ നമ്പരായ ഏഴ് എന്ന അക്കവും ദിലീപിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമാണെന്നാണ് കരുതേണ്ടത്. ജീവിതത്തില്‍ മാത്രമല്ല, സിനിമ മേഖലയിലും ഏഴ് എന്ന അക്കം ദിലീപിനെ തുണച്ചിട്ടേ ഉള്ളൂ, ഏഴാം നമ്പര്‍ എന്നും ദിലീപിന് ഭാഗ്യ നമ്പറാണ്. ദിലീപിന്റെ സിനിമകള്‍ എല്ലാം റിലീസ് ചെയ്യുന്നതും ഏഴ് എന്ന അക്കം ഉള്‍കൊള്ളുന്ന തീയതിയില്‍ ആയിരിക്കും.
ഒടുവില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതും ഭാഗ്യ നമ്പറായ ഏഴില്‍ തന്നെ. ഹൈക്കോടതിയില്‍ ഏതാണ്ട് മൂന്നാഴ്ച കാലം നിണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ വിധി പറയുന്നത് യാദ്യശ്ചികമായി ഫെബ്രുവരി ഏഴാം തീയതി നിശ്ചയിച്ചപ്പോള്‍ തന്നെ ഒരു കാര്യം ദിലീപ് ഉറപ്പിച്ചുകാണണം ഭാഗ്യ നമ്പര്‍ തുണക്കുമെന്ന്.
തിങ്കള്‍, വ്യാഴം ദിവസങ്ങളും തന്റെ ഭാഗ്യ ദിവസങ്ങളായി ദിലീപ് വിശ്വസിച്ചിരുന്നു. തിങ്കളാഴ്ച ദിവസം മണപ്പുറത്തെ ശിവക്ഷേത്ര ദര്‍ശനവും, വ്യാഴാഴ്ച എട്ടേക്കര്‍ സെന്റ് ജുഡ് പള്ളിയിലെ നൊവേനയിലും പതിവായി പങ്കെടുക്കുമായിരുന്നു. വിധി ഉണ്ടാകും എന്ന് ഉറപ്പിച്ച കഴിഞ്ഞ മൂന്നാം തീയതി വ്യാഴാഴ്ചയും ഇരു സ്ഥലങ്ങളിലും പോയി പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ അന്ന് വിധി ഉണ്ടായില്ല എന്ന് മാത്രമല്ല താരത്തിന്റെ ഭാഗ്യ നമ്ബറായ ഏഴാം തീയതിയതിലേയ്ക്ക് കേസ് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ദിലീപിനനുകൂലായി വിധിയുണ്ടാകുന്നത്.
കേസിന്റെ വിധി വന്ന തിങ്കളാഴ്ച ദിലീപിന്റെ വീടായ പദ്മസരോവരത്തില്‍ നിന്ന് രാവിലെ ജോലിക്കാര്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ദിലീപ് വീട്ടിലില്ലെന്ന് ബോധ്യപ്പെട്ടതോടെ നടന്‍ എവിടെ പോയെന്നുള്ള ചോദ്യം അതോടെ ഉയര്‍ന്നു. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച്് ദിലീപ് ആലുവ ശിവ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചു മടങ്ങിയെന്നാണ് അറിയാന്‍ സാധിക്കുന്നത്. വര്‍ഷങ്ങളായി ദിലീപിന്റെ വീടിന് മുന്‍പില്‍ കൈനോട്ടം നടത്തി വരുന്ന വ്യക്തിയാണ് ഇത് തുറന്ന് പറഞ്ഞത്. തുടര്‍ന്നാണ് ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.
വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ ആലുവയിലെ പള്ളിയിലെത്തയും ദിലീപ് പ്രാര്‍ഥന നടത്തിയിരുന്നു. രാവിലെ 5.40ന് പള്ളിയിലെത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. മെഴുകുതിരി കത്തിച്ചും മാല ചാര്‍ത്തിയും പ്രാര്‍ഥിച്ചു. പള്ളിയില്‍ സ്ഥിരമായി എത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യാറുണ്ട് ദിലീപ്. എന്നാല്‍ ഇത്തവണ മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചാണ് ദിലീപ് അമ്പലത്തില്‍ തൊഴാന്‍ എത്തിയത്.