‘ജനപ്രിയ’ നായകന്‍ ദിലീപിനെ കുറിച്ച് അടുത്തിടെയായി പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമെല്ലാം തന്നെ ദിലീപിന് ഇങ്ങനെയും ഒരു മുഖമുണ്ടോ എന്ന് മലയാളികളെ കൊണ്ട് ചിന്തിപ്പിക്കുന്നവയാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നിരവധി പേരാണ് ദിലീപിനെതിരെ രംഗത്തെത്തിയത്. അടുത്തിടെ നിര്‍മാതാവായ സലീമും രംഗത്തെത്തിയതോടെ ദിലീപിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തായത്.
അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ കുരുക്ക് മുറുക്കുന്ന മൊഴിയുമായായിരുന്നു സലീമിന്റെ വരവ്. ദിലീപ് എന്തും ചെയ്യാന്‍ മടിക്കാത്തവനാണെന്നും അദ്ദേഹത്തിന്റെ പിന്തുണയോടെ ആലുവയില്‍ ഒരു ഗുണ്ടാസംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ ആരോപണത്തിന് ബലം പകരുന്നത്, ചലച്ചിത്ര നിര്‍മ്മാതാവും വ്യവസായിയുമായ സലിമിന്റെ മൊഴിയാണ്. നേരത്തെ സംവിധായാന്‍ ബാലചന്ദ്രകുമാര്‍ ദിലീപിന് ആലുവയില്‍ ഒരു ഗുണ്ടാ സംഘം ഉണ്ടെന്നും അദ്ദേഹം ആ പരിസരത്ത് എവിടെ എത്തിയാലും ഈ സംഘത്തിലുള്ളവര്‍ എത്തി സ്വീകരിക്കാറുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സലീമിന്റെ മോഴി. അത് മാത്രമല്ല. ചെയ്യാത്ത കുറ്റത്തിന് പീഡനക്കേസില്‍ പെടുത്തപ്പെട്ട വ്യക്തി കൂടിയാണ് താനെന്നും സലിം പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ദിലീപിനെതിരെ കടുത്ത ആരോപണങ്ങള്‍ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ രണ്ട് സ്ത്രീകള്‍ പീഡന പരാതിയുമായി എത്തിയിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി വാഗ്ദാനം ചെയ്ത് ബാലചന്ദ്രകുമാര്‍ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗ് നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
പീഡന പരാതി പുറത്ത് വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയും ചെയ്തിരുന്നു. ദിലീപിനെതിരെ ശക്തമായെ മൊഴികളും തെളിവുകളും നല്‍കിയ വ്യക്തി എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ വിശ്വാസ യോഗ്യത സമൂഹത്തിന് മുന്നില്‍ ഇല്ലാതാക്കാന്‍ വേണ്ടി ദിലീപി നടത്തുന്ന നാടകമാണ് ഈ പരാതിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ബാലചന്ദ്ര കുമാര്‍ വളരെ മോശം വ്യക്തിയാണെന്ന് തെളിയിച്ചാല്‍ ഇതൊക്കെ ചൂണ്ടികാട്ടി ബാലചന്ദ്ര കുമാര്‍ ഒരു മോശം വ്യക്തിയാണെന്ന് ദിലീപിന്റെ വക്കിലിന് തെളിയിക്കുകയും ചെയ്യാം. അങ്ങനെയാണെങ്കില്‍ അത് കേസിനും ദിലീപിനും അനുകൂലമാകുകയും ചെയ്യുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇനി ബാലചന്ദ്രകുമാറും ഗോപാലകൃഷ്ണന്‍ എന്ന ദിലീപും അകത്ത് ആകുമോ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും ചോദിക്കുന്നത്.
ദിലീപ് കേസിലെ വിഐപി എന്ന് ആരോപിക്കപ്പെടുന്ന ശരത്തും സംഘവും തന്നെ കള്ളക്കേസില്‍ കുരുക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവമാണ് നിര്‍മ്മാതാവ് സലിമിന് പറയാനുള്ളത്. ശരത്തിനെതിരെ പരാതി നല്‍കിയപ്പോള്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ദിലീപാണെന്നും സലീം പറയുന്നു. വിദേശ ജോലിയുമായി ബന്ധപ്പെട്ട് സലീം 2018 ല്‍ കേസിലകപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ഖത്തറിലെ സ്ഥാപനത്തിലെ മാനേജരായ ആലുവ ചെമ്മനങ്ങാട് സ്വദേശി സജീവന്‍ ജോലി വാഗ്ദാനം ചെയ്ത് ആലുവയില്‍ നിന്നുള്ള ഒരു യുവതിയെ ഖത്തറിലെത്തിച്ചു. എന്നാല്‍ പറഞ്ഞ ശമ്പളമില്ലെന്ന് പറഞ്ഞ് യുവതി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.
ഇതോടെ സലീമിനെ പ്രതിയാക്കി യുവതിയുടെ ബന്ധുക്കള്‍ മനുഷ്യക്കടത്തിന് പരാതി നല്‍കി. എന്നാല്‍ സലീം ഇതൊന്നുമറിഞ്ഞിരുന്നില്ല. സിനിമയുടെ പൂജയ്ക്ക് നാട്ടിലെത്തിയ സലീമിനെ ആലുവ പൊലീസ് ക്സറ്റഡിയിലെടുത്തു. ഈ കേസില്‍ സലീമിനെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടാനായിരുന്നു ശരത്തിന്റെ ശ്രമമെന്ന് സലീം പറയുന്നു.
ഇതെല്ലാം കൂടി തന്നെ കൂട്ടി വായിക്കുമ്പോള്‍ തന്നെ അനുസരിച്ച് നില്‍ക്കാത്തവരെ അധികാരവും പണവും ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുക എന്നതാണ് രീതി എന്ന് തന്നെ മനസിലാക്കേണ്ടിയിരിക്കുന്നു. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നടക്കുമെന്നതും തന്റെ ഇച്ഛയ്ക്ക് അനുസരിച്ച് നില്‍ക്കാത്തവരെ വെട്ടി വീഴ്ത്താനും ആഗ്രഹിച്ചത് ഏത് വിധേയനയും നേടിയെടുക്കണം എന്നുള്ളതെല്ലാം ദിലീപിന് ഉണ്ടെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ സലീമിനെതിരെ നടന്നതു പോലുള്ള ഗൂഢാലോചന ആണോ ബാലചന്ദ്രകുമാറിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
അത് മാത്രമല്ല, ജഡ്ജിയെ സ്വധീനിക്കാന്‍ ശ്രമിച്ചു എന്നതിനുള്ള തെളിവുകളും കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. വഴികള്‍ തേടി എങ്കിലും ജഡ്ജിയുടെ പരിസരത്ത് പോലും എത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. അത് മാത്രമല്ല, നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നത് ഫോറന്‍സിക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ എങ്ങനെ കോടതിക്കു പുറത്തുപോയി എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അനുമതിയില്ലാതെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ആരാണ് തുറന്നത് അടക്കമുള്ള വിവരങ്ങളാണ് പുറത്തു വരേണ്ടത്. ഇതിലും ദിലീപിന് പങ്കുണ്ടോ എന്നെല്ലാം വഴിയേ തന്നെ അറിയാം.