കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വലിയ രീതിയിലുള്ള സംഭവവികാസങ്ങളാണ് കഴിഞ്ഞ ഒരു മാസത്തോളമായി കണ്ടുവരുന്നത്. വിചാരണ അവസാനിക്കാന്‍ ഇരിക്കെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് കേസിന്റെ ഗതി മാറിമറിഞ്ഞത്. അടുത്തിടെ സലീഷ് എന്ന യുവാവിന്റെ മരണത്തെ കുറിച്ചും ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ പരാതി നല്‍കിയിരിക്കുകയാണ് സലീഷിന്റെ ബന്ധുക്കള്‍.
ഇപ്പോഴിതാ സലീഷിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സലീഷിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു. ദൈവത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി. കയ്യില്‍ ഉള്ള നല്ലൊരു ജോലി ശ്രദ്ധിക്കാതെ ഫിലിമിന് പുറകേ നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയി. സുഹൃത്തുക്കളുടെ സഹായം മൂലം തല കുനിക്കേണ്ടി വന്നിട്ടില്ല. വളരെ സന്തോഷമുള്ള വാര്‍ത്തയാണ് ജനപ്രിയ നായകന്‍ ദിലീപ് അഭിനയിക്കുന്ന പ്രശസ്ത ബാനറില്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി അവസരം കിട്ടിയിരിക്കുന്നു എന്നായിരുന്നു സലീഷിന്റെ പോസ്റ്റ്.
അതേസമയം, ഈ പോസ്റ്റ് ദിലീപിന്റെ ഫാന്‍സ് പേജുകളിലും പങ്കുവെച്ചിട്ടുണ്ട്. ഇതാണ് സലീഷ് വെട്ടിയാട്ടില്‍. മൂന്ന് നാല് ദിവസമായി കേള്‍ക്കുന്ന വാര്‍ത്തയിലെ ആ വ്യക്തി, ഇങ്ങേരുടെ മരണത്തിന് പുറകില്‍ ആണ് ദിലീപിന് പങ്ക് ഉണ്ട് എന്ന് റിപ്പോര്‍ട്ടര്‍ ചാനെലും ഏതോ ഡയറക്ടര്‍ എന്ന് പറയുന്ന ആളും ആരോപിക്കുന്നത്.. ഈ പറയുന്ന സലീഷ് വെട്ടിയാട്ടില്‍ എന്റെ ഫ്രണ്ട്, നാട്ടുകാരന്‍ ഒക്കെ ആയിരുന്നു,
1996 മുതല്‍ മൊബൈല്‍ സര്‍വീസിംഗ് മേഖലയില്‍ ഉള്ള ആള് ആയിരുന്നു.. ലാസ്റ്റ് ഐഫോണ്‍ സര്‍വിസിങ് മാത്രം ചെയ്തുകൊണ്ടിരുന്നു എന്നതും ദിലീപ് ഫോണ്‍ ഇങ്ങേരുടെ അടുത്ത് ഡാറ്റ റിക്കവറി ചെയ്യാന്‍ കൊടുത്തിരുന്നു എന്നതും ശരിയാണ്..
പക്ഷേ അതിന് വേണ്ടി തൊണ്ണൂറായിരം മുടക്കി എന്തോ സോഫ്റ്റ്വെയര്‍ വാങ്ങിയിട്ടും റിക്കവെറി ചെയ്യാന്‍ കഴിയാതെ ഫോണ്‍ തിരിച്ചു കൊടുത്തിരുന്നു എന്നതാണ് വാസ്തവം. ഇനി മരണത്തിലേക്ക് വന്നാല്‍.., അന്ന് ഓണത്തിന് റിലീസ് ചെയ്യേണ്ട ഷോര്‍ട് ഫിലിം വര്‍ക്കിന്റെ പുറകെ ഓണത്തിന്റെ ഒരാഴ്ച മുന്നേ തൊട്ടുള്ള ഓട്ടവും ഓണത്തിന്റെ തലേ ദിവസം അതിന്റെ ഡബ്ബിങ് തീര്‍ത്ത് വെളുപ്പിനെ രണ്ട് മണിക്ക് എറണാകുളത്തുള്ള വീട്ടിലേക്ക് കാര്‍ ഓടിച്ചു പോകുമ്പോള്‍ അങ്കമാലി ടെല്‍കിനു സമീപത്തു വച്ച് മരണം ഉറക്കത്തിന്റെ രൂപത്തില്‍ വന്ന് കാര്‍ ഡിവൈഡറില്‍ ഇടിച്ചാാണ് ഇദ്ദേഹം മരിക്കുന്നത്.
അന്ന് വീട്ടുകാരും നാട്ടുകാരും സംഭവസ്ഥലത്തു പോകുകയും ഇവര്‍ക്കോ പോലീസിനോ ഒന്നും അന്ന് തോന്നാത്ത ദുരൂഹത ആണോ ഇപ്പോ തോന്നുന്നത്? ഒന്നുകില്‍ ദിലീപ് വിഷയം വച്ച് മാക്‌സിമം ചാനല്‍ റീച് കൂട്ടാന്‍ അതല്ല എന്നുണ്ടെങ്കില്‍ നിലവില്‍ ഉള്ള കേസ് അഴയുന്നത് കണ്ട് ദിലീപിനെ കുടുക്കാന്‍ വേണ്ടി തന്നെ ഇറങ്ങിത്തിരിച്ച ഒരാള്‍ ആണ് ഈ ആരോപണങ്ങള്‍ക്ക് എല്ലാം പുറകില്‍ എന്ന് തന്നെ സംശയിക്കേണ്ടി വരും.
പിന്നെ സലീഷിന്റെ സഹോദരന്‍ ഇപ്പൊ കേസ് കൊടുത്തല്ലോ എന്ന് സംശയം ഉള്ളവരോട്; സഹോദരന്‍ കൊടുത്തത് പരാതി അല്ല, ഇങ്ങനെ ഒരു ആരോപണം ഇപ്പൊ ഉയര്‍ന്നു വന്ന സ്ഥിതിക്ക് സലീഷിന്റെ മരണത്തില്‍ ദുരൂഹത ഉണ്ട് എങ്കില്‍ ആ ദുരൂഹത നീക്കണം എന്നാണ് അങ്ങേര് പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പോലീസ് അന്വേഷിക്കട്ടെ, ദുരൂഹത നീങ്ങട്ടെ. ദിലീപ് കുറ്റം ചെയ്തിട്ടുണ്ട് എങ്കില്‍ ചെയ്ത കുറ്റങ്ങള്‍ക്ക് ദിലീപിനെ ശിക്ഷിക്കട്ടെ. എന്നാണ് ഫാന്‍സ് പേജുകളില്‍ വന്ന കുറിപ്പ്.