ഫോണിനെ കേന്ദ്രീകരിച്ചുള്ള വാദമാണ് തിങ്കളാഴ്ചയും കോടതിയില്‍ നടന്നത്. നിലവില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കോളുകള്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ ആണ് ദിലീപ് കൈയ്യില്‍ ഇല്ലായെന്ന് പറയുന്നത്. 1,3,7 ഫോണുകള്‍ ആണ് ദിലീപ് കോടതിയില്‍ അറിയിച്ചത്. ഏഴ് വര്‍ഷമായി ഉപയോഗിച്ചതെന്ന് പറഞ്ഞു സുരാജ് കൈമാറിയത് ഈ അടുത്ത് മാത്രം ഉപയോഗിച്ച ഫോണാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സിഡിആര്‍ പരിശോധിച്ചപ്പോഴാണ് ഫോണിന്റെ കാര്യത്തില്‍ സുരാജ് കള്ളം പറയുകയാണ് എന്ന് മനസ്സിലായത്.
അതേസമയം, ദിലീപ് അങ്ങനെ ഉപയോഗിച്ചിട്ടില്ലാത്ത ഫോണ്‍ എന്ന് പറയുന്നതില്‍ നിന്നും പോയിരിക്കുന്നത് രണ്ടായിരത്തില്‍പ്പരം കോളുകളാണ്. 2021 ജനുവരി മുതല്‍ 2021 ഓഗസ്റ്റ് വരെയാണ് ദിലീപ് ഈ ഫോണ്‍ ഉപയോഗിച്ചിരിക്കുന്നത്. അതില്‍ നിന്നും രണ്ടായിരത്തല്‍പ്പരം കോളുകള്‍ വിളിച്ചിട്ടുണ്ടെങ്കില്‍ തനിക്ക് അറിയില്ലേ എന്നും മാത്രമല്ല, അതില്‍ നിന്നും ഒരു താരത്തെ മാത്രം അമ്പതിലേറെ തവണ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ അയാള്‍ ഫോണ്‍ എടുത്തിട്ടില്ലെന്നുമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഒരു താരത്തെ മാത്രം ഇങ്ങനെ വിളിക്കേണ്ട ആവശ്യമെന്താണെന്ന് കോടതിയ്ക്ക് ചോദിക്കാന്‍ കഴിയില്ല. അത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ആ താരം മറ്റെന്നാള്‍ കോടതിയില്‍ എത്തി കഴിഞ്ഞാല്‍ അത് വലിയൊരു തെളിവാകും. എന്തിനാണ് ദിലീപ് വിളിച്ചതെന്നാകും താരത്തിന്റെ വെളിപ്പെടുത്തല്‍. ചിലപ്പോള്‍ അത് രഹസ്യ മൊഴിയായിരിക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേസില്‍ ക്രമനമ്പര്‍ പ്രകാരം മൂന്നാമതുള്ള ഫോണും നിര്‍ണായകമാണ്. അതും കാണാനില്ലായെന്നാണ് ദിലീപ് പറയുന്നത്. ക്രമനമ്പര്‍ ഒന്നായി രേഖപ്പെടുത്തിയ 99956 76722 നമ്പറില്‍ ഉപയോഗിച്ച് ഫോണ്‍ 23.1.2021 മുതല്‍ 31.8.2021 വരെ ഉപയോഗിച്ചിരുന്നതാണ്. 221 ദിവസം ഫോണ്‍ ഉപയോഗിച്ചതിന്റെ സിഡിആര്‍ പൊലീസിന്റെ കൈയ്യിലുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത കാലത്ത് ഉപയോഗിച്ച ഫോണ്‍ ഇല്ല എന്ന് എങ്ങനെയാണ് പറയാനാവുക?. ക്രമനമ്പര്‍ ഒന്നായി രേഖപ്പെടുത്തിയ ഫോണില്‍ 2075 കോളുകള്‍ ഉണ്ട്.
ഈ ഫോണും ഇല്ലാ എന്നാണ് പറയുന്നത്. 23.1.21 മുതല്‍ 20.12.21 വരെയുള്ള കോളുകള്‍ ആണ് സിഡിആര്‍ പ്രകാരം ക്രമനമ്പര്‍ മൂന്നാം ഫോണില്‍ ഉള്ളത്. മൂന്നാം ക്രമനമ്പര്‍, 12000 കോളുകള്‍ എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അന്വേഷണവുമായി സഹകരിക്കണം എന്നത് പ്രധാനം. കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ കഴിഞ്ഞാല്‍ ദിലീപിന് സഹകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍. ഗൂഢാലോചന നടന്നുവെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന നിരവധി തെളിവുകള്‍ പ്രോസക്യൂഷന്‍ കൈയ്യിലുണ്ട്. ഇവ പ്രോസിക്യൂഷന്‍ കോടതിയെ കാണിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ദീലിപ് ഉള്‍പ്പെടെയുളള പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു. കോടതിയുടെ സ്റ്റോര്‍ റൂമിലേക്ക് ഫോണുകള്‍ മാറ്റി. ഈ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നാളെ ആലുവ കോടതിയെ സമീപിക്കും.
ഫോണുകള്‍ നേരിട്ട് വാങ്ങേണ്ട ആവശ്യമില്ലെന്നും പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതിയോട് ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കാനാകും ആവശ്യപ്പെടുക. പരിശോധനാഫലത്തിന്റെ പകര്‍പ്പ് കോടതിയില്‍ നിന്നും ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.