കഴിഞ്ഞ ഒരു നിമിഷവും മറന്ന് പോകരുതെന്ന് ഞാന്‍ ദിലീപേട്ടനോട് പറയാറുണ്ട്, അനുഭവിച്ചതെല്ലാം എഴുതണം, ഓരോ വ്യക്തിയെ കുറിച്ചും എഴുതണം. എല്ലാം തുറന്ന് പറയാനാകുന്ന ദിവസം വരും ഉറപ്പ് എന്ന് കാവ്യ; പകപോക്കലാണോ ഉദ്ദേശമെന്ന് സോഷ്യല്‍ മീഡിയ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപും കാവ്യ മാധവനും. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ എത്തിയതോടെ ജനപ്രിയ നായകന് എതിരെ വീണ്ടും വീണ്ടും തെളിവുകള്‍ വന്ന് കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാകട്ടെ ദിലീപ് പണ്ടത്തേതു പോലെ തന്റെ ‘നിരപരാധിത്തം’ തെളിയിക്കാന്‍ ഒരു എക്‌സ്‌ക്യൂസീവ് ഇന്റര്‍വ്യൂ കൊടുക്കുന്നത്. അതോടെ വീണ്ടും കഷ്ടകാലം പൊടിതട്ടി എഴുന്നേറ്റിട്ടുണ്ട്. കൂനിന്മേല്‍ കുരു എന്ന് പറയും പോലെ കേസിനു പുറമേ മറ്റൊരു കേസ്.

അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുള്ള പ്ലാനിംഗുകളെല്ലാം തെളിവടക്കം കിട്ടിയതോടെ വധഭീഷണി മുഴക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം ദിലിപ് അടക്കം അഞ്ചുപേര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തു. ദിലിപിനെക്കൂടാതെ സഹോദരന്‍ അനൂപ് , സഹോദരീ ഭര്‍ത്താവ് സൂരജ്, അനൂപിന്റെ ഭാര്യാ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ബാക്കിയെന്താണ് ഇനി സംഭവിക്കുന്നതെന്ന് കണ്ട് തന്നെ അറിയണം.

അതേസമയം, നാളുകള്‍ക്ക് ശേഷം കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കേണ്ടത്. വേദനകളെല്ലാം ഒരു ദിവസം തുറന്ന് പറയില്ലേ.. എന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് കാവ്യ ആയിരുന്നു. കഴിഞ്ഞ ഒരു നിമിഷവും മറന്ന് പോകരുതെന്ന് ഞാന്‍ ദിലീപേട്ടനോട് പറയാറുണ്ട്. അനുഭവിച്ചതെല്ലാം എഴുതണം. ഓരോ വ്യക്തിയെ കുറിച്ചും എഴുതണം. എല്ലാം തുറന്ന് പറയാനാകുന്ന ദിവസം വരും ഉറപ്പ് എന്നായിരുന്നു കാവ്യയുടെ വാക്കുകള്‍.

പ്രത്യക്ഷ്യത്തില്‍ അല്ലെങ്കിലും പരോക്ഷമായി തന്നെ ഒരു പ്രതികാര ചുവയോടു കൂടിയാണ് കാവ്യ സംസാരിക്കുന്നത്. കാവ്യയുടെ ഈ വാക്കുകളില്‍ നിന്ന് തന്നെ അത് മനസിലാക്കാന്‍ കഴിയും. ദിലീപിനെ മുന്‍നിര്‍ത്തി പകവീട്ടുകയാണോ കാവ്യ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക മനസില്‍ കൊണ്ടു നടന്ന് അത് വീട്ടാനാണ് ഇപ്പോഴും കാവ്യയുടെയും ദിലീപിന്റെയും സംസാരത്തില്‍ നിന്ന് വീണുക്കിട്ടുന്നത്.

പണ്ട് ദിലീപിനെ തിലകന്‍ വിഷം എന്ന് അഭിസംബോധന ചെയ്തത് ഏറെ വിവാദമായരുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകന്‍ വ്യക്തമാക്കിയിരുന്നു. അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്‌ക്കെതിരെ ഒരിക്കലും ഞാന്‍ സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്‌സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്നും തിലകന്‍ അന്ന് തുറന്നടിച്ചു.

മറ്റൊരു അഭിമുഖത്തില്‍ മീശാമാധവനില്‍ അഭിനയിച്ച പ്രധാന നടന്‍ എന്റെ ശത്രുവാണെന്ന് തിലകന്‍ പറയുകയുണ്ടായി. പക്ഷെ ആ ചിത്രം നിര്‍മിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് സുബൈര്‍ പറഞ്ഞിട്ടുള്ളതായും തിലകന്‍ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ ദിലീപ് ആദ്യ വിവാഹം വേര്‍പ്പെടുത്തി എത്തേണ്ടിടത്ത് തന്നെയാണ് എത്തിയിരിക്കുന്നത് എന്ന് തന്നെ ആനുമാനിക്കാം. എത്രകിട്ടിയാലും പഠിക്കാത്ത ബല്ലാത്ത ജാതി തന്നെ. ബാലചന്ദ്രകുമാര്‍ എന്ന സംവിധായകന്‍ ദിലീപിനെതിരം തെളിവുകള്‍ നിരത്തിയപ്പോള്‍ ഇതെല്ലാം മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണ് എന്നും അവരെ രക്ഷിച്ച് താന്‍ ഇങ്ങനെയായെന്നും ദിലീപ് പറയുമ്പോള്‍ ഏറെ കാര്യങ്ങള്‍ ചിന്തിക്കേണ്ടതായിട്ടുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈകോടതിയില്‍ എത്തിയിട്ടുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ വധഭീഷണി മുഴക്കിയെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. മാത്രമല്ല, വധ ഭീഷണി കേസ് കള്ളക്കഥയെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. വിസ്താരം നീട്ടികൊണ്ട് പോകാനും അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് തടയാനുമാണ് നീക്കമെന്നാണ് ദിലീപ് പറയുന്നത്.

Vijayasree Vijayasree :