ഞങ്ങടെ ഏട്ടന്‍ ഇങ്ങനെയാണ്,മണിയുടെയും കൊച്ചിന്‍ ഖനീഫയുടെയും വീട്ടില്‍ എല്ലാ മാസവും ദിലീപിന്റെ ഫോണ്‍ കോള്‍ എത്തും!; ഫാന്‍സ് പേജുകളില്‍ വൈറലായി പോസ്റ്റ്

മിമിക്രി വേദികളിലൂടെ സിനിമയിലെത്തി ഇന്ന് ഒരു വലിയ ആരാധക വൃന്തം തന്നെ സൃഷ്ടിച്ച.., മലയാളികളുടെ ജനപ്രിയ നായകന്‍ എന്ന പദവിയിലേയ്ക്ക് ഉയര്‍ന്ന താരമാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജയിലും കോടതിയുമായി കയറിയിറങ്ങി നടക്കുകയാണ് ദിലീപ്. അടുത്തിടെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചില വെളിപ്പെടുത്തലുകളും തെളിവുകളുമായി രംഗത്തെത്തിയതോടെ ദിലീപിനെതിരെപുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍ കൂര്‍ ജാമ്യ ഹര്‍ജിയില്‍ തിങ്കളാഴ്ച കോടതി വിധി പറയും. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ഫാന്‍സ് പേജുകളില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളെല്ലാം തന്നെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ക്ക് സഹായം ചെയ്യുന്ന വ്യക്തി കൂടിയാണ് ദിലീപ്. താരത്തിന്റെ കാരുണ്യത്തില്‍ ജീവിതം മെച്ചപ്പെട്ട, ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട്. ദിലീപ് ചെയ്ത ‘നല്ല’ കാര്യങ്ങളെല്ലാം തന്നെ പറയണമല്ലോ..

സാധാരണക്കാര്‍ക്ക് മാത്രമല്ല, സിനിമയിലെ പലര്‍ക്കും സാമ്പത്തികസഹായമായും അല്ലാതെയുമെല്ലാം മുന്നില്‍ നിന്ന് ചെയ്ത് കൊടുക്കുന്നത് ദിലീപാണ്. കൊച്ചിന്‍ ഖനീഫയെയും കലാഭവന്‍ മണിയെയും മലയാളികല്‍ ഒരിക്കലും മറക്കില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസില്‍ ചേക്കേറിയ താരങ്ങളുടെ വിടവാങ്ങല്‍ ഇന്നും പ്രേക്ഷകര്‍ക്ക് താങ്ങാനായിട്ടില്ല. എന്നാല്‍ മണ്‍മറഞ്ഞു പോയിട്ടും ഇരുവരുടെയും കുടുബങ്ങള്‍ക്ക് വേണ്ട സഹായം ചെയ്യുന്നത് ദിലീപ് ആണ്. പല ഘട്ടങ്ങളിലും ഇവരുടെ കുടുംബങ്ങള്‍ ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്.

പല സിനിമാ താരങ്ങളും ഇവരുടെ മരണ ശേഷം അവരുടെ കുടുംബങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് തിരക്കിയിട്ടില്ല. അവിടെയാണ് ദിലീപ് എന്ന നടന്‍ അതിനേക്കാളുപരി അവരുടെ കുടുംബത്തിന്റെ അത്താണിയായിരുന്നയാളിന്റെ സഹപ്രവര്‍ത്തകന്‍ സുഹൃത്ത് എന്ന നിലയില്‍ കുടുംബത്തിന് വേണ്ട സഹായങ്ങളും മക്കളുടെ പഠനത്തിന് വേണ്ട സഹായങ്ങളുമെല്ലാം ചെയ്തു കൊടുക്കുന്നത്. മാസം തോറും കൊച്ചിന്‍ ഖനിഫയുടെയും കലാഭവന്‍ മണിയുടെയും വീടുകളില്‍ ദിലീപിന്റെ ഫോണ്‍ കോള്‍ എത്തുമെന്നും കുശലം ചോദിക്കുന്നതിനൊപ്പം മക്കളുടെ പഠനകാര്യങ്ങളും പുസ്തകങ്ങളുമെല്ലാം വാങ്ങിച്ചു നല്‍കുമെന്നെല്ലാം പറയുന്നത്.

ഇത് മാത്രമല്ല.., ശ്വേത മേനോന്‍ അവതാരകയായി എത്തുന്ന ഒരു പരിപാടിയില്‍ ദിലീപ് അതിഥി ആയി എത്തിയപ്പോള്‍ ദിലീപിന്റെ കാരുണ്യത്തില്‍ ഒരു വീട് സ്വന്തമായ ഒരു അമ്മയുമ ശാരീക വെല്ലുവിളി നേരിടുന്ന ഒരു മകളും എത്തിയിരുന്നു. ആ അമ്മ കരഞ്ഞു കൊണ്ടാണ് ദിലീപിനോടുള്ള നന്ദി അറിയിച്ചത്. അതിന്റെ വീഡിയോയും ഇപ്പോല്‍ ദീലിപ് ഫാന്‍സ് പേജുകളിലൂടെ പുറത്ത് വരുന്നുണ്ട്. ഇവരുടെയൊക്കെ പ്രാര്‍ത്ഥനയില്‍ ദിലീപ് ഉള്‍പ്പെട്ടിരിക്കുന്നത് കൊണ്ടു മാത്രമാണ് ഇത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ദിലീപ് അതിജീവിക്കുന്നതെന്നാണ് ഫാന്‍സുകാര്‍ പറയുന്നത്. ഞങ്ങടെ ഏട്ടന്‍ ഇങ്ങനെയാണ് സത്യം ജയിക്കട്ടെ എന്നാണ് പലരുടെയും കമന്റ്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. കേസില്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായി. ഇനി കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് നാളെ രാവിലെ 9.30ന് രേഖാമൂലം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച്ച രാവിലെ 10.15ന് വിധി പറയുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്ത് സംഭവിക്കുമെന്ന് കണ്ട് തന്നെ അറിയണം.

Vijayasree Vijayasree :