നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായകമായ ദിവസങ്ങളാണ് കടന്നു പോകുന്നത്. ജനപ്രിയ നായകന്റെ വാര്‍ത്താ വിശേഷങ്ങള്‍ അറിയാന്‍ കാതോര്‍ത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ഓരോ ദിവസവും പുതിയ പുതിയ വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് പുറത്തെത്തുന്നത്. അതിലെല്ലാം തന്നെ എത്രത്തോളം സത്യമുണ്ടെന്നോ.. ദിലീപ് കുറ്റക്കാരനാണോ എന്നെല്ലാമുള്ള ചര്‍ച്ചകളും ചാനല്‍ ചര്‍ച്ചകള്‍ക്ക് അപ്പുറത്തേയ്ക്ക് നടക്കുന്നുണ്ട്. മിക്കയിടത്തെയും സംസാര വിഷയം തന്നെയാണ്.
എന്നാല്‍ ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ചില വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇതി സംബന്ധിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉള്ളതും ഇല്ലാത്തതുമായ നിരവധി കാരണങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പ്രധാന കാരണമായി പറയുന്നത് ദിലീപിന് കാവ്യയുമായി ഉണ്ടായിരുന്ന രഹസ്യബന്ധമാണ്. ഇതിനെ കുറിച്ച് ആക്രമിക്കപ്പെട്ട നടിയ്ക്ക് അറിവുണ്ടായിരുന്നതും ഈ വിവരം നടി മഞ്ജുവാര്യരെ അറിയിച്ചുവെന്നുമാണ് ദിലീപ് കരുതിയിരുന്നത്. ഇത് തന്നെയാണ് പകയ്ക്കുളള പ്രധാന കാരണമായി പറയുന്നത്. അതേസമയം ദിലീപും ആക്രമിക്കപ്പെട്ട നടിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും, ദിലീപിന്റെ വിശ്വസ്തയായ നടി സിനിമാ മേഖലയില്‍ ദിലീപിന്റെ ബിനാമി എന്നുമാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നില്ലെന്നും എല്ലാം മഞ്ജുവിന്റെ അറിവോടെയായിരുന്നുവെന്നുമാണ് നടി പറയുന്നത്.
എന്നാല്‍ മഞ്ജുവും ദിലീപും തമ്മില്‍ വേര്‍പിരിഞ്ഞപ്പോള്‍ സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തണമെന്ന് നടിയോട് ദിലീപ് ആവശ്യപ്പെടുകയും എന്നാല്‍ മഞ്ജുവിന്റെ സമ്മതത്തോടെ മാത്രമേ അതിന് കഴിയൂ എന്ന് നടി തറപ്പിച്ച് പറഞ്ഞതും വൈരാഗ്യത്തിന് ഇടയാക്കി. മാത്രവുമല്ല, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു മുഖ്യധാര നടന്‍ തന്റെ അവസരങ്ങള്‍ തട്ടിത്തെറിപ്പുക്കുന്നുവെന്നും തന്നെ ജോലി ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്നുമുള്ള ഗുരുതര ആരോപണമാണ് നടി ഉന്നയിച്ചത്. ഇത് ദിലീപിനെ തന്നെ ഉദ്ദേശിച്ചാണ് എന്ന് ദിലീപിന് മനസിലായി.
ഇത് സംബന്ധിച്ച് ഗള്‍ഫ് ഷോയില്‍ വെച്ച് ദിലീപും നടിയും സംസാരിക്കുകയും വാക്ക് തര്‍ക്കമാകുകയും ദിലീപ് നടിയെ കഴുത്തിനു കുത്തിപ്പിടിച്ച് തള്ളുകയും ചെയ്തു. അതിന് സാക്ഷികളും ഉണ്ടായിരുന്നു, പക്ഷേ.., ആ സാക്ഷികള്‍ കോടതിയില്‍ കൂറുമാറി. മഞ്ജുവും നടിയും തമ്മിലുള്ള ബന്ധം ദിലീപിനെ അസ്വസ്ഥനമാക്കിയിരുന്നു. ഇതെല്ലാം കൊണ്ട് തന്നെ നടിയോടുള്ള വൈരാഗ്യം കൂടുകയും നടിയെ ബ്ലാക്ക് മെയില്‍ ചെയ്ത് സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കാനും നടിയെ തന്റെ വരുതിയില്‍ നിര്‍ത്താന്‍ ദിലീപി മെനഞ്ഞ തന്ത്രമായിരുന്നു ഇതെല്ലാം. അതിനായി പള്‍സകര്‍ സുനിയെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ പള്‍സര്‍ സുനിക്ക് വാഗ്ദാനം ചെയ്ത പണം ദിലീപ് കൊടുത്തില്ല. ഇതോടെ പള്‍സര്‍ സുനി ദിലീപിനെതിരെ തിരിയുകയായിരുന്നുവെന്നുമാണ് റപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസില്‍ കോടതി തുടരന്വേഷണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി ഈ മാസം 20ാം തീയതിലേക്ക് മാറ്റി. പ്രോസിക്യൂട്ടര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് നീട്ടിവെച്ചത്.
ഫെബ്രുവരിയില്‍ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്നാണ് പൊലീസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറുമായി ദിലീപിന് ബന്ധുമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്.