അങ്ങനെ ചെയ്യേണ്ട കാര്യം ദിലീപിന് ഇല്ല, അത്രയും ഉയരെ നില്‍ക്കുന്ന നടനാണ് ദിലീപ്; അതേ കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപ് പറഞ്ഞതിങ്ങനെയാണ്..!

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കലാഭവന്‍ ഹനീഫ്. ഒരു അഭിമുഖത്തില്‍ ദിലീപ് സിനിമകളിലെ സജീവ സാന്നിധ്യമായ ഹനീഫ് ഭാഗ്യനടനാണെന്ന് പലരും പറയാറുണ്ടായിരുന്നോ എന്ന ചോദ്യത്തിനോട് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. ദിലീപ് തന്നെ എല്ലാ സിനിമകളിലേയ്ക്കും വിളിപ്പിക്കുകയായിരുന്നു എന്ന് പറയുകയാണ് ഹനീഫ്.

ദിലീപിന്റെ ഒട്ടുമിക്ക പടങ്ങളിലും തനിക്ക് വേഷമുണ്ടായിരുന്നു. ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും താന്‍ പോയി അഭിനയിക്കും. ദിലീപ് തന്നെ വിളിപ്പിക്കുകയാണെന്ന് അറിയില്ലായിരുന്നു. ദിലീപിന്റെ എല്ലാ പടത്തിലും ഹനീഫ ഉണ്ടല്ലോ എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട്. ആലോചിച്ചപ്പോള്‍ ശരിയാണെന്ന് തനിക്കും തോന്നി. അക്കാലത്ത് ദിലീപുമായി വലിയ ബന്ധങ്ങളൊന്നും ഇല്ലായിരുന്നു.

തങ്ങള്‍ ആകെക്കൂടി ഒരു സ്റ്റേജ് പരിപാടിയേ ചെയ്തിട്ടുള്ളൂ. അവിടെ വെച്ചാണ് ദിലീപിനെ താന്‍ പരിചയപ്പെടുന്നത്. പിന്നെയും കുറേക്കഴിഞ്ഞാണ് തെങ്കാശിപ്പട്ടണം എന്ന സിനിമയില്‍ ദിലീപിന്റെ കൂടെ അഭിനയിക്കുന്നത്. അതിന് ശേഷം ദിലീപിന്റെ എല്ലാ പടത്തിലും ഒരു ചെറിയ വേഷമെങ്കിലും തനിക്ക് ഉണ്ടാവും. 

അതുകൊണ്ടു മാത്രം ഭാഗ്യ നടന്‍ എന്ന് പറയാന്‍ പറ്റില്ലല്ലോ. ദിലീപിന്റെ അല്ലാത്ത പടങ്ങളിലും തന്നെ റെക്കമെന്റ് ചെയ്യുമായിരുന്നു. അങ്ങനെ ചെയ്യേണ്ട കാര്യം ദിലീപിന് ഇല്ല. അത്രയും ഉയരെ നില്‍ക്കുന്ന നടനാണ് ദിലീപ്. താന്‍ സിനിമയ്ക്ക് ആവശ്യമുള്ള ആളൊന്നുമല്ല. 

ഒരിക്കല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപ് പറഞ്ഞു… ‘എനിക്ക് ഇക്കായെ നന്നായിട്ട് അറിയാം. നമ്മുടെ പടത്തിലെല്ലാം ഇക്ക ഉണ്ടാവും. ഇക്ക എന്നെ ഓര്‍ത്താല്‍ മതി’ എന്ന്. അങ്ങനെയുള്ള ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കാനല്ലാതെ മറ്റ് എന്താണ് താന്‍ ചെയ്യുക എന്നും ഹനീഫ് പറയുന്നു.



Vijayasree Vijayasree :