ചിത്രത്തില്‍ അടുത്തിടപഴകുന്ന രംഗങ്ങള്‍ മാത്രമല്ല ഉള്ളത്, ഒരു ഘട്ടത്തിലും സിനിമയില്‍ ഇന്റിമസി വില്‍ക്കാന്‍ ശ്രമിച്ചിട്ടില്ല; വിവാദങ്ങളോട് പ്രതികരിച്ച് ദീപിക പദുകോണ്‍

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദീപിക പദുകോണിന്റെ ഗെഹ്രായിയാന്‍ ചിത്രം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ചിത്രത്തിലെ ചൂടന്‍ രംഗങ്ങളാണ് ചര്‍ച്ചകളില്‍ ഇടം പിടിച്ചത്. ദീപികയും നടന്‍ സിദ്ധാന്ത് ചതുര്‍വേദിയും തമ്മിലുള്ള നിരവധി പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഇത്തരം ഇന്റിമേറ്റ് രംഗങ്ങള്‍ ഒരിക്കലും സിനിമയില്‍ കച്ചവടത്തിനായി ഉപയോഗിച്ചിട്ടില്ലെന്ന് ദീപിക പറയുന്നത്.

ചിത്രത്തില്‍ അടുത്തിടപഴകുന്ന രംഗങ്ങള്‍ മാത്രമല്ല ഉള്ളത്. ഒരു ഘട്ടത്തിലും സിനിമയില്‍ ഇന്റിമസി വില്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. അത് ചിത്രം കാണുന്ന പ്രേക്ഷകര്‍ക്ക് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു.

കഥാപാത്രങ്ങളോടും അവര്‍ നടത്തുന്ന യാത്രകളോടുമൊക്കെ സത്യസന്ധത പുലര്‍ത്താനും അവരുടെ ബന്ധവും വികാരങ്ങളുമൊക്കെ യഥാര്‍ത്ഥമാണെന്ന് കാണിക്കാനും ഒക്കെയാണ് ഇത്തരം ഇന്റിമേറ്റ് രംഗങ്ങള്‍. അടുത്തിടപഴകുന്ന രംഗങ്ങള്‍ സിനിമയില്‍ ഉണ്ട്.

എന്നാല്‍ ഇത് മാത്രമല്ല സിനിമയില്‍ ഉള്ളത് എന്നാണ് ദീപിക ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് പറഞ്ഞത്. ഗെഹരായിയാന്‍ യഥാര്‍ത്ഥ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന ഒരു റിയലിസ്റ്റിക്ക് ചിത്രമാണെന്ന് ദീപിക മുമ്പ് പറഞ്ഞിരുന്നു.

ചിത്രത്തില്‍ ഇന്റിമസി ഡയറക്ടറെ നിയമിച്ചതിന്റെ പേരിലും ഗെഹ്രായിയാന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബോളിവുഡ് സിനിമയില്‍ ആദ്യമായാണ് ഇന്റിമസി ഡയറക്ടര്‍ എന്ന പോസ്റ്റ്. ഡര്‍ ഗയ് ആയിരുന്നു ചിത്രത്തിന്റെ ഇന്റിമസി ഡയറക്ടര്‍. ജനുവരി 11ന് ആണ് ചിത്രം റിലീസ് ചെയ്തത്.

Vijayasree Vijayasree :