മോഹന്‍ലാലിന്റെ കല്യാണത്തിന് വിളിക്കാത്ത ഒരുപാട് പെണ്ണുങ്ങള്‍ വന്നു, സുകുമാരി ചേച്ചിയാണ് അവരെ ഒന്ന് നിയന്ത്രിക്കാന്‍ പറഞ്ഞത്; മോഹന്‍ലാലിനു വേണ്ടി രണ്ട് തവണ വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് ഡാന്‍സര്‍ തമ്പി

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിന്റെ വിവാഹ സമയത്ത് തല്ലുണ്ടാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് പറഞ്ഞ് രംഗതത്തെത്തിയിരിക്കുകയാണ് ഡാന്‍സര്‍ തമ്പി. ഏറ്റവും കൂടുതല്‍ ബഹളം ഉണ്ടായിരുന്നത് മോഹന്‍ലാലിന്റെ കല്യാണത്തിനാണ് എന്നാണ് തമ്പി പറയുന്നത്.

മോഹന്‍ലാലിന്റെ കല്യാണത്തിന് വിളിക്കാത്ത ഒരുപാട് പെണ്ണുങ്ങള്‍ വന്നിട്ടുണ്ട്. അവര് ഭക്ഷണം കഴിക്കാനാണ് വരുന്നത്. പ്രധാന താരങ്ങള്‍ക്കൊപ്പം അവര്‍ കേറി ഇരിക്കും. സുകുമാരി ചേച്ചിയാണ് അവരെ ഒന്ന് നിയന്ത്രിക്കാന്‍ തന്റെ അടുത്ത് പറഞ്ഞത്. ആണുങ്ങളും വലിയ പ്രശ്‌നമുണ്ടാക്കി.

അവരുമായി അടി കൂടേണ്ട സാഹചര്യം വന്നിട്ടുണ്ട്. ജീവിതത്തില്‍ രണ്ട് തവണ മോഹന്‍ലാലിന് വേണ്ടി വഴക്കുണ്ടാക്കിയിട്ടുണ്ട്. ഒന്ന് താനും ബാബുരാജും തമ്മില്‍ അമ്മ സംഘടനയില്‍. രണ്ടാമത് ലാല്‍ സാറിന്റെ കല്യാണത്തിന് എന്നാണ് തമ്പി പറയുന്നത്. കൂടാതെ മമ്മൂട്ടി, ഗണേഷ് കുമാര്‍ എന്നിവരുടെ വിവാഹത്തെ കുറിച്ചും തമ്പി പറയുന്നുണ്ട്.

ഗണേഷ് കുമാറിന്റെ കല്യാണത്തിനാണ് താരങ്ങള്‍ മാത്രമുള്ള വലിയൊരു കൂട്ടം എത്തിയത്. മമ്മൂട്ടിയുടെ കല്യാണം നടന്നത് പനമ്പള്ളി നഗറിലെ യുസഫലി സാറിന്റെ സ്ഥലത്ത് വെച്ചാണ്. അദ്ദേഹം കല്യാണത്തിന് എല്ലാവരെയും വിളിച്ചു. പക്ഷേ നിയമമനുസരിച്ച് മുല്ലാക്കമാര്‍ വന്നതിന് ശേഷമായിരിക്കും നിക്കാഹിന് ഇരിക്കാന്‍ പറ്റുകയുള്ളു.

കല്യാണത്തിന്റെ സമയമായപ്പോഴെക്കും അവിടുന്നും ഇവിടുന്നുമൊക്കെ എല്ലാവരും വന്നു. ചെമ്പില്‍ നിന്ന് ഉസ്താദ്മാരൊക്കെ വന്നെങ്കിലും അവര്‍ക്ക് അകത്തേക്ക് വന്നില്ല. മമ്മൂട്ടി വന്ന് വിളിച്ചാലേ വരികയുള്ളു. മമ്മൂട്ടിയുടെ അനിയന്‍ വന്ന് വിളിച്ചാല്‍ പോലും കയറില്ല. തന്നെ ചീത്ത വിളിച്ചു. ഒടുവില്‍ കളക്ടര്‍ വിശ്വംഭരന്‍ സാര്‍ വന്നാണ് ഈ കല്യാണം നടക്കുന്നതെന്നും തമ്പി പറയുന്നു.

Vijayasree Vijayasree :