കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോവിഡിന്റെ പിടിയിലാണ് എല്ലാവരും. ഇപ്പോഴും നിരവധി പേരാണ് ദിനം പ്രതി കോവിഡ് പിടിപ്പെട്ട് ചികിത്സ തേടുന്നത്. ഇതിനു പിന്നാലെ അതി തീവ്ര ശേഷിയുള്ള കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ കൂടി കണ്ടെത്തിയതോടെ ഏറെ ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകരും ഗവേഷകരും. എന്നാല്‍ രാജ്യത്തുടനീളമുള്ള കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ഏതാണ്ട് കുറഞ്ഞത് കൊണ്ട് എല്ലാവരും അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങിയ സമയം കൂടിയായിരുന്നു ഇത്.

എങ്കിലും ആളുകളില്‍ കൊവിഡിന്റെ ഭീതി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. അക്കൂട്ടത്തില്‍ സിനിമാ താരങ്ങളും ഉണ്ട്. നിരവധി മുന്‍കരുതലുകള്‍ എടുത്തിട്ടും ഒട്ടനവധി താരങ്ങള്‍ക്ക് ആണ് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോഴിതാ തെന്നിന്ത്യയില്‍ നിറയെ ആരാധകരുള്ള തമിഴ് സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രമിന് കൊവിഡ് പോസിറ്റീവായതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
താരം ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു ആദ്യം പുറത്ത് വന്നിരുന്ന വാര്‍ത്ത. എന്നാല്‍ താരത്തിന് പരിശോധനാഫലം പോസിറ്റീവായതോടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെന്നൈയിലെ വീട്ടില്‍ തന്നെ ഐസൊലേഷനില്‍ ആണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊന്നിയന്‍ സെല്വന് എന്ന സിനിമയുടെ ഡബ്ബിങ് നിര്‍വ്വഹിച്ചുവരികയായിരുന്നു അദ്ദേഹം. താര്തതിന് കോവിഡ് പോസിറ്റീവ് ആയ വാര്‍ത്ത വന്നതിനു പിന്നാലെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ, രോഗെ ഭേദമാകട്ടെ എന്നാണ് എല്ലാവരുടെയും പ്രാര്‍ത്ഥന.
മലയാളത്തില്‍ തുടക്കമിട്ട് തമിഴില്‍ ഒട്ടനവധി സിനിമകളിലൂടെ തിളങ്ങിയ സൂപ്പര്‍താരമായി മാറിയ വിക്രത്തിന്റെ കദാരം കൊണ്ടാന് ആണ് ഒടുവില്‍ തീയേറ്ററിലെത്തിയ ചിത്രം. മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന്’, ഗൗതം മേനോന്റെ ‘ധ്രുവനച്ചത്തിരം’, അജയ് ജ്ഞാനമുത്തുവിന്റെ ‘കോബ്ര’, കാര്‍ത്തിക് സുബ്ബരാജിന്റെ ‘മഹാന്’ തുടങ്ങി നിരവധി സിനികമളാണ് വിക്രത്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. സംവിധായകന് പാ രഞ്ജിത്തിനൊപ്പവും അടുത്തതായി അദ്ദേഹം ഒന്നിക്കുന്നുണ്ട്.
വിക്രത്തിന്റെ അടുത്ത ചിത്രം പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍. ഇരുവരും ഒന്നിക്കാന്‍ പോകുന്നെന്ന തരത്തില്‍ തമിഴ് സിനിമാ ലോകത്ത് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പുതിയ ചിത്രത്തിന്റെ കാര്യം ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്. വിക്രത്തിന്റെ 61ാമത്തെ സിനിമയായിരിക്കും ഇത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
ഡിസംബര്‍ അവസാന വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. കെ. ഇ. ജ്ഞാനവേല്‍ രാജ ആണ് ചിത്രം നിര്‍മിക്കുന്നത്. ജ്ഞാനവേലിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന 23ാം സിനിമ കൂടിയായിരിക്കും വിക്രം-രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമ. ജ്ഞാനവേലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഗ്രീന്‍ ആണ് സിനിമയുടെ കാര്യം ട്വിറ്റര്‍ പേജ് വഴി പുറത്തുവിട്ടത്. മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരേയും സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നാണ് ട്വീറ്റില്‍ പറയുന്നത്.
സംവിധായകന് പാ രഞ്ജിതും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. വിക്രവുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു സംവിധായകന്റെ ട്വീറ്റ്. ”ഇത് ആരംഭിക്കാന്‍ സൂപ്പര്‍ എക്സൈറ്റഡ് ആണ്,” രഞ്ജിത് ട്വിറ്ററില്‍ കുറിച്ചു. ലോലനാണ് പക്ഷേ സെക്യൂരിറ്റി സിസ്റ്റമൊന്നുമില്ല; ഇവനില്‍ ഞാനൊരു മോനിച്ചനെ കണ്ടിട്ടുണ്ട്; ജാന്‍ എ മന് വിശേഷങ്ങള്‍ പറഞ്ഞ് താരങ്ങള്‍
നേരത്തെ രഞ്ജിത് കമല്‍ഹാസനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെ വിക്രമുമൊത്തുള്ള സിനിമ ഉപേക്ഷിച്ചതായായിരുന്നു വാര്‍ത്ത പരന്നത്. എന്നാല്‍ വിക്രമുമൊത്തുള്ള സിനിമയ്ക്ക് ശേഷമായിരിക്കും കമല്ഹാസനുമൊരുമിച്ചുള്ള സിനിമ ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.
തമിഴ് സിനിമാ ലോകത്ത് ഉലകനായകന് കമല്‍ഹാസനെ അടുത്തിടെ കൊവിഡ്-19 പോസിറ്റീവായി പരിശോധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. താരം വേഗം സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രിയ താരം വേഗം സുഖം പ്രാപിച്ച് മടങ്ങിയെത്തട്ടെയെന്ന് പ്രാര്‍ത്ഥനാശംസകള്‍ ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്.
