ജാതി അതിക്ഷേപം നടത്തി, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ; നടി യുവിക ചൗധരിക്കെതിരെ കേസെടുത്ത് പോലീസ്

ജാതി അതിക്ഷേപം നടത്തി എന്ന പരാതിയെ തുടര്‍ന്ന് നടി യുവിക ചൗധരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഹരിയാന പൊലീസ്. സമൂഹമാധ്യമത്തിലൂടെയാണ് യുവിക ജാതി അതിക്ഷേപം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ നടിക്കെതിരെ പരാതി നല്‍കുകയായിരുന്നു.

ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാനാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വീഡിയോയില്‍ ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രജത് പോലീസിനെ സമീപിച്ചത്. നടിയുടെ വീഡിയോയും രജത് പോലീസിന് കൈമാറി.

മെയ് 25നാണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. 26ന് തന്നെ രജത് പരാതി നല്‍കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് യുവിക ട്വിറ്ററില്‍ മാപ്പ് പറയുകയും ചെയ്തു.

താന്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം അറിയില്ല എന്നാണ് മുന്‍ ബിഗ്ബോസ് താരം കൂടിയായ യുവിക ട്വീറ്റ് ചെയ്തത്. പട്ടികവിഭാങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം പ്രകാരമാണ് നടിയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Vijayasree Vijayasree :