എന്നെ കൊണ്ട് നടക്കില്ല എന്ന് പറഞ്ഞ് ബിജു ഒഴിഞ്ഞ് മാറി, ചേട്ടനെ കൊണ്ട് അഭിനയിപ്പിച്ചിട്ടും ആ സ്പാര്‍ക്ക് തോന്നിയത് അനിയനിലായിരുന്നു; ബിജു മേനോന്‍ അഭിനയത്തിലേയ്ക്ക് എത്തിയതിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

നിരവധി വ്യത്യസ്തങ്ങളായ ചിon ത്രങ്ങളിലൂടെ വില്ലനായും നടനായും സഹനടനായുമെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബിജു മേനോന്‍. എന്നാല്‍ ഇപ്പോഴിതാ ബിജു മേനോന്‍ അഭിനയരംഗത്തേയ്ക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ജോണ്‍സണ്‍ മഞ്ഞളി.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിനയിക്കാന്‍ മടിച്ച ബിജു പിന്നീട് സീരിയല്‍ രംഗത്തേയ്ക്ക് വന്ന കഥ ജോണ്‍സണ്‍ പറഞ്ഞത്. ദൂരദര്‍ശനിലെ സീരിയലുകളിലൂടെയായിരുന്നു ബിജു മേനോന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. നടന്റെ പിതാവ് പിഎന്‍ ബാലകൃഷ്ണപിളളയും അഭിനേതാവ് ആയിരുന്നു. അങ്ങനെയാണ് ഒരിക്കല്‍ ബിജു മേനോനെ അഭിനയിക്കാന്‍ വിളിക്കുന്നത്.

ചേട്ടന് വേറെ പണിയൊന്നും ഇല്ലെ, അതൊന്നും ശരിയാവില്ല, എന്നെ കൊണ്ട് നടക്കില്ല എന്നായിരുന്നു’ ബിജുവിന്റെ മറുപടി. കണ്ണനെ കൊണ്ടുപോയിക്കോ എന്നായിരുന്നു ബിജു പറഞ്ഞത്. ബിജുവിന്റെ ചേട്ടനാണ് കണ്ണന്‍. കണ്ണനെ വെച്ച് ഒരു സീരിയല്‍ 13 എപ്പിസോഡ് ചെയ്‌തെങ്കിലും അത് നന്നായി വന്നില്ല. പിന്നെയും ഞാന്‍ ബിജുവിന്റെ പുറകെ നടന്ന് രണ്ട് എപ്പിസോഡുകളില്‍ ബിജുവിനെ അഭിനയിപ്പിച്ചു.

ചില ആളുകളെ കാണുമ്പോള്‍ നമുക്ക് ഒരു സ്പാര്‍ക്ക് വരും, ഇവന്‍ കയറിപോവുമെന്ന്. അങ്ങനെ തനിക്ക് ബിജു മേനോനിലും തോന്നി എന്ന് ജോണ്‍സണ്‍ പറഞ്ഞു. അവനില്‍ സംഭവമുണ്ടെന്ന് തോന്നി. എന്നാല്‍ അങ്ങനെയുളളവര്‍ക്ക് കോണ്‍ഫിഡന്‍സ് ഉണ്ടാവില്ല. പിന്നെ ഞാന്‍ നിര്‍ബന്ധിപ്പിച്ചു സീരിയലുകളില്‍ അഭിനയിപ്പിക്കുകയായിരുന്നു എന്നും ജോണ്‍സണ്‍ പറഞ്ഞു.

Vijayasree Vijayasree :