ഭൂഷണ്‍ കുമാറിനെതിരെ ബലാത്സംഗ ആരോപണവുമായി നടിയും മോഡലുമായ യുവതി, വര്‍ഷങ്ങള്‍ ലൈംഗിക ചൂഷണത്തിനിരയായി

പ്രശസ്ത ബോളിവുഡ് സംഗീത നിര്‍മ്മാണ കമ്പനിയായ ടി സീരീസ് മേധാവി ഭൂഷണ്‍ കുമാറിനെതിരെ ബലാത്സംഗ പരാതി. 30 വയസ്സുള്ള നടിയും മോഡലുമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഭൂഷണെതിരെ മുംബൈ അന്ധേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ടീ സീരിസിന്റെ വരാനിരിക്കുന്ന പ്രൊജക്റ്റുകളില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്.

ഭൂഷണെ പരാതിക്കാരിക്ക് 2017 മുതല്‍ പരിചയമുണ്ട്. 2017-2020 വരെയുള്ള കാലയളവിലാണ് ഭൂഷണ്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്. ഇയാള്‍ക്കെതിരെ ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ടി സീരീസ് കമ്പനി സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ മകനാണ് ഭൂഷണ്‍ കുമാര്‍. 1983-ലാണ് ഗുല്‍ഷന്‍ കുമാര്‍ ടീ സീരീസ് സ്ഥാപിക്കുന്നത്. ‘ക്യാസറ്റ് കിങ്’ എന്നായിരുന്നു ഗുല്‍ഷന്‍ കുമാര്‍ അറിയപ്പെട്ടിരുന്നത്. 1997-ല്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു.

Vijayasree Vijayasree :