‘ഇത് ഞങ്ങളുടെ രാത്രി’, സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്ത് ഭാവന; വൈറലായി സയനോര പങ്കുവെച്ച വീഡിയോ

നിരവധി ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട ഗായികയാണ് സൈനോര ഫിലിപ്പ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്തിയിരുന്നു. ഇപ്പോഴിതാ സൈനോര ഫിലിപ്പ് പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്.

ഗേള്‍സ് നൈറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ നടി ഭാവനും രമ്യ നമ്പീശനും നൃത്തം ചെയ്യുന്നുണ്ട്. ‘ഇത് ഞങ്ങളുടെ രാത്രി’ എന്ന ക്യാപ്ക്ഷനോടെയാണ് സൈനോര രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ ശ്വേത മേനോന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, കനി കുസൃതി, റിമി ടോമി എന്നിവരും കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ ഭാവനയ്ക്കും രമ്യ നമ്പീശനും പുറമെ ഷഫ്ന നിസാം, ശില്‍പ ബാല എന്നിവരും ഉണ്ട്.

അതേസമയം ഇന്‍സ്പെക്ടര്‍ വിക്രം എന്ന കന്നട ചിത്രമാണ് അവസാനമായി റിലീസ് ചെയ്ത ഭാവന ചിത്രം. പ്രജ്വല്‍ ദേവ്രാജ് ആണ് ചിത്രത്തില്‍ നായകനായിരുന്നത്. ശ്രീ നരസിംഹയാണ് ഇന്‍സ്പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറായിരുന്നു ചിത്രം.

നെറ്റ്ഫ്ലിക്സ് ആന്തോളജിയായ നവരസയിലാണ് രമ്യ നമ്പീശന്‍ അവസാനമായി അഭിനയിച്ചത്. ആന്തോളജിയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായിരുന്നു രമ്യ. മണിരത്നം നിര്‍മ്മിച്ച ആന്തോളജി വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

Vijayasree Vijayasree :